ADVERTISEMENT

കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം (World Breastfeeding Week) ആചരിക്കുന്നു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം ‘വിടവുകൾ നികത്താം: മുലയൂട്ടലിനേകാം പൂർണ പിന്തുണ’ എന്നതാണ്.

dr-shanu-chandran
ഡോ. ഷാനു ചന്ദ്രൻ

മുലപ്പാലിന്റെ ഔഷധഗുണവും പ്രാധാന്യവും എല്ലാവർക്കും അറിയാവുന്നതാണ്. ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് വളരെ പ്രധാനമാണ്. അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാൻ ഇത് സഹായിക്കുന്നു. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നും, രണ്ടു വയസ്സ് ആകുന്നത് വരെ തുടർന്ന് കൊടുക്കണം എന്നും ലോകാരോഗ്യ സംഘടന തന്നെ പറയുന്നുണ്ട്. മുലയൂട്ടുന്ന കുട്ടികൾ കൂടുതൽ ബുദ്ധിശക്തിയുള്ളവരും ആരോഗ്യമുള്ളവരുമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. മുലപ്പാൽ കൊടുക്കുന്ന അമ്മമാരിൽ സാധാരണയായി കണ്ടുവരുന്ന ചില സംശയങ്ങൾ/ മിഥ്യാധാരണകൾ എന്നിവയ്ക്കുള്ള ശാസ്ത്രീയമായ മറുപടിയാണ് ഈ ലേഖനത്തിലൂടെ നൽകുന്നത്

Breat Care Health Tips
Representative image. Photo Credit:staticnak1983/istockphoto.com

1. കുഞ്ഞിന് എക്സ്ക്ലൂസീവ് ബ്രസ്റ്റ് ഫീഡിങ് കൊടുക്കുമ്പോൾ ദാഹശമനത്തിന് വെള്ളം നൽകേണ്ടതുണ്ടോ ?
മുലപ്പാലിൽ 80 ശതമാനത്തിൽ അധികവും വെള്ളമാണ് എന്നതിനാൽ മുലപ്പാലിനൊപ്പം വെള്ളം നൽകേണ്ടതില്ല

2. കുഞ്ഞ് കരയുമ്പോളോക്കെ പാൽ കൊടുക്കുന്നത് നല്ല പ്രവണതയാണോ?
ഒരു ദിവസം എട്ടു മുതൽ 12 വരെയാണ് മുലപ്പാൽ കൊടുക്കാൻ നിർദ്ദേശിക്കുന്നത്. അതിനാൽ കൃത്യമായി ഇടവേളകളിൽ (രണ്ടു മുതൽ മൂന്നു മണിക്കൂർ) മുലയൂട്ടുന്നതാണ് അഭികാമ്യം. കരയുന്നതെല്ലാം വിശന്നിട്ട് ആകണമെന്നില്ല

3. ഉറക്കത്തിലുള്ള കുഞ്ഞിനെ ഉണർത്തി പാൽ കൊടുക്കണോ അതോ സ്വയം ഉണരാൻ വെയിറ്റ് ചെയ്യണോ ?
കുഞ്ഞുങ്ങൾ ആദ്യ നാളുകളിൽ 15 മുതൽ 18 മണിക്കൂർ ഉറക്കമായിരിക്കും. അതിനാൽ 3 മണിക്കൂർ ഇടവേളകളിൽ ഉണർത്തി പാൽ കൊടുക്കേണ്ടതാണ്.

4. ഒരുപാട് തവണ മുലപ്പാൽ കൊടുത്താൽ കുഞ്ഞിന്റെ ഭാരം വേഗത്തിൽ വർധിക്കുമോ ?
ഒരുതവണ പാൽ കൊടുക്കുമ്പോൾ കുഞ്ഞുങ്ങൾ 15 മുതൽ 30 മിനിറ്റ് വരെ കുടിക്കാവുന്നതാണ്. അധികനേരം കൊടുക്കുന്നതും അധികപ്രാവശ്യം (പന്ത്രണ്ടിലധികം) കൊടുക്കുന്നതും ഭാരം കൂടാൻ സഹായിക്കില്ല.

ernakulam-breast-feeding
ചിത്രം∙മനോരമ

5. കുഞ്ഞ് 5 മിനിറ്റ് പാല് കുടിച്ച് ഉറങ്ങിപ്പോകുന്നു, അപ്പോൾ എന്താണ് ചെയ്യേണ്ടത് ?
ആദ്യം വരുന്ന പാൽ (FOREMILK) കുഞ്ഞിൻറെ ദാഹം മാറ്റും. പക്ഷേ വിശപ്പ് മാറണമെങ്കിൽ കട്ടിപ്പാൽ (HIND MILK) കുഞ്ഞിന് കിട്ടുന്നതായി ഉറപ്പുവരുത്തുക. അഞ്ചു മിനിറ്റ് കുടിച്ച് ഉറങ്ങിപ്പോകുന്ന സാഹചര്യങ്ങളിൽ പാൽ പിഴിഞ്ഞ് കൊടുക്കാവുന്നതാണ്.

6. പിഴിഞ്ഞു എടുത്ത പാൽ (EXPRESSED MILK) ഫ്രിഡ്ജിൽ വയ്ക്കണോ ?
വേണമെന്നില്ല. നാലു മുതൽ 6 മണിക്കൂർ വരെ Room Temperature ൽ വയ്ക്കാവുന്നതാണ്

(ലേഖകൻ ആലുവ രാജഗിരി ആശുപത്രി നിയോനറ്റോളജി വിഭാഗം മേധാവിയാണ്)

English Summary:

World Breastfeeding Week 2023: Busting Myths and Sharing Facts About Breastfeeding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com