ADVERTISEMENT

നിർജലീകരണം തടയാനും ശരീരത്തിന്റെ ഫ്ലൂയ്ഡ് –ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഒ.ആർ.എസ് ലായനി. ഇത് വളരെ പ്രധാനപ്പെട്ട ഒരു ജീവൻ രക്ഷാ ചികിത്സ കൂടിയാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ ആരോഗ്യരംഗത്ത് വളരെ ചെലവു കുറഞ്ഞ ഈ ചികിത്സാരീതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒആർഎസ് നൽകുന്ന ആരോഗ്യഗുണങ്ങളെ അറിയാം.

ഓറൽ റീഹൈഡ്രേഷൻ സോൾട്ട്സ് അഥവാ ഒആർഎസ് ഉപയോഗിക്കുന്നത് നിർജലീകരണം തടയും.
വയറിളക്കം, ഛർദി, അമിതമായ വിയർപ്പ് തുടങ്ങിയവ മൂലം ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ഫ്ലൂയ്ഡിന്റെയും ഇലക്ട്രോലൈറ്റുകളുടെയും കുറവ് ഫലപ്രദമായി ഒആർഎസ് നികത്തുന്നു.

വളരെ ലളിതവും ചെലവു കുറഞ്ഞതുമായ ഒന്നായ ഒആർഎസ് ലായനി, ദശലക്ഷക്കണക്കിനു പേരുടെ ജീവൻ ആണ് രക്ഷിക്കുന്നത്. പ്രത്യേകിച്ചും കടുത്ത വയറിളക്കം ഉള്ള വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെ.

1124272225
Representative image. Photo Credit: Motoration/Shutterstock.com

ഒആർഎസ് ലായനിയിൽ ഇലക്ട്രോലൈറ്റുകളായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും കോശങ്ങളുടെ പ്രവർത്തനത്തിനും ആവശ്യമാണ്. ഒആർഎസ് ലായനി തയാറാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഹോസ്പിറ്റൽ സൗകര്യങ്ങളിലും വീട്ടിലും ഇത് ഒരുപോലെ തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

നിർജലീകരണത്തിന് ഫലപ്രദമായ ചികിത്സാ രീതിയായ ഒആർഎസ് ആശുപത്രിവാസത്തിനും കുത്തിവയ്പിനും എല്ലാം ഉള്ള സഹചര്യവും ആവശ്യവും എല്ലാം കുറയ്ക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രം ഉള്ള ഇടങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും.

നിർജലീകരണം ഉള്ള ഒരു രോഗിക്ക് എളുപ്പത്തിൽ സുഖമാവാൻ ഒആർഎസ് സഹായിക്കും. ശരീരത്തിൽ വളരെ പെട്ടെന്ന് ജലാംശം ഉള്ളതാകുകയും ശാരീരികപ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുകയും ചെയ്യും.

മറ്റ് വൈദ്യശാസ്ത്ര നേട്ടങ്ങളുമായി താരതമ്യം െചയ്താൽ വളരെ ചെലവു കുറഞ്ഞ ഒരു ചികിത്സാ രീതിയാണ് ഒആർഎസ് എന്നു കാണാം. വരുമാനം വളരെ കുറഞ്ഞ ജനങ്ങൾക്കു പോലും അതുകൊണ്ടു തന്നെ ഒആർഎസ് പ്രാപ്തമാണ്.
വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം തടയാനുള്ള പ്രഥമശുശ്രൂഷ ആയി ഒആർഎസിനെ ആഗോള ആരോഗ്യസംഘടനകളായ ലോകാരോഗ്യ സംഘടന (WHO) യും യൂണിസെഫും നിർദേശിക്കുന്നു.

Photo Credit: Robert Serbinenko/ shutterstock.com
Photo Credit: Robert Serbinenko/ shutterstock.com

ഒആർഎസ് പായ്ക്കറ്റുകൾ വളരെ കനം കുറഞ്ഞതും എവിടെയും എളുപ്പത്തില്‍ കൊണ്ടു പോകുന്നതുമാണ്. യാത്ര ചെയ്യുമ്പോഴോ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാലോ വളരെ പെട്ടെന്ന് തന്നെ ജലാംശം ശരീരത്തിലെത്താൻ ഇതു സഹായിക്കുന്നു.

വയറിളക്കം കൂടാതെ ഹീറ്റ്സ്ട്രോക്ക്, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, ചില രോഗചികിത്സകൾ ഇതുമൂലം ഉണ്ടാകുന്ന നിർജലീകരണത്തിനും ഒആർഎസ് ഫലപ്രദമാണ്.
ശരീരത്തിനുണ്ടാകുന്ന നിർജലീകരണം തടയുന്നു, ജീവൻ രക്ഷാ ഉപാധി ആണ് ഒആർഎസ്. ശരീരത്തിലെ ഫ്ലൂയ്ഡ് ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തി ആരോഗ്യമേകാൻ ഇത് സഹായിക്കുന്നു.

English Summary:

The Life-Saving Power of ORS: Benefits and Uses Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com