ADVERTISEMENT

ചൂട്‌ കാലത്ത്‌ എസിയുടെ തണുപ്പില്‍ അഭയം തേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്‌. പക്ഷേ, എസി ഓണാക്കിയിട്ട്‌ രാത്രി കിടന്നുറങ്ങുന്നത്‌ ആരോഗ്യത്തിന്‌ അത്ര നല്ലതല്ലെന്ന്‌ ഒരു കൂട്ടം വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

ഇനി പറയുന്ന പ്രശ്‌നങ്ങള്‍ എസിയില്‍ കിടന്നുറങ്ങിയാല്‍ ശരീരത്തിന്‌ സംഭവിക്കാം:
1. വരണ്ട കണ്ണുകള്‍

അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ തോന്നാനും സാധ്യതയുണ്ട്‌.
2. ക്ഷീണം
തണുത്ത കാലാവസ്ഥ ചയാപചയ നിരക്ക്‌ കുറയ്‌ക്കുന്നത്‌ ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച്‌ ക്ഷീണത്തിലേക്ക്‌ നയിക്കാം.
3. നിര്‍ജലീകരണം
എസി മുറിയിലെ വരണ്ട വായു ഈര്‍പ്പവും ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുത്തുന്നത്‌ നിര്‍ജലീകരണത്തിലേക്ക്‌ നയിക്കാം. ആവശ്യത്തിന്‌ വെള്ളം കുടിക്കാന്‍ എസിയില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌.

Representative Image. Photo Credit : Eleganza / iStockPhoto.com
Representative Image. Photo Credit : Eleganza / iStockPhoto.com

4.വരണ്ട ചര്‍മ്മം
കുറഞ്ഞ ഈര്‍പ്പം ചര്‍മ്മത്തിന്റെ നനവ്‌ നഷ്ടപ്പെടുത്തി വരണ്ട ചര്‍മ്മത്തിലേക്കും ചൊറിച്ചിലിലേക്കും നയിക്കാം.
5. തലവേദന
പെട്ടെന്നുണ്ടാകുന്ന താപനില മാറ്റങ്ങളും തണുത്ത, വരണ്ട കാറ്റുമെല്ലാം തലവേദന, സൈനസ്‌ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം.
6. ശ്വസന പ്രശ്‌നങ്ങള്‍
തണുത്ത വരണ്ട കാറ്റ്‌ ശ്വസനാളികളെ അസ്വസ്ഥമാക്കി ആസ്‌മ, അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെ രൂക്ഷമാക്കാം. ശരിക്കും വൃത്തിയാക്കാത്ത എസിയില്‍ നിന്ന്‌ പുറത്ത്‌ വരുന്ന പൊടിയും പൂപ്പലുമെല്ലാം ശ്വാസകോശ അണുബാധ, തൊണ്ട വേദന, ടോണ്‍സിലിറ്റിസ്‌ എന്നിവയ്‌ക്ക്‌ കാരണമാകാം.

7. ശബ്ദ മലിനീകരണം
എസിയുടെ നിരന്തര ശബ്ദം ചിലര്‍ക്ക്‌ ഉറക്കം തടസ്സപ്പെടുത്താം. ഉറക്കത്തിന്റെ നിലവാരം നഷ്ടപ്പെടാനും ഇത്‌ കാരണമാകാം.
8. പകര്‍ച്ചവ്യാധികള്‍
കോവിഡ്‌ പോലുള്ള പകര്‍ച്ച വ്യാധികള്‍ എസി മുറിയില്‍ ഒരുമിച്ച്‌ കഴിയുന്നവര്‍ക്കിടയില്‍ എളുപ്പം പടരാം. ബാക്ടീരിയ, വൈറസ്‌, ഫംഗസ്‌ എന്നിവയുടെ വ്യാപനത്തിന്‌ അനുകൂലമായ സാഹചര്യം എസി ഒരുക്കുന്നു.

Representative image. Photo Credit:x-reflexnaja/istockphoto.com
Representative image. Photo Credit:x-reflexnaja/istockphoto.com

നവജാത ശിശുക്കള്‍ ചെലവഴിക്കുന്ന മുറിയില്‍ എസി ഉപയോഗിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരതാപനില അനുസരിച്ച്‌ എസി ക്രമീകരിക്കണമെന്ന്‌ തിരുവനന്തപുരം എസ്‌പി മെഡിഫോര്‍ട്ട്‌ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധ ഡോ. വിദ്യ വിമല്‍ എന്‍ഡിടിവിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.കുഞ്ഞിനെ മുറിയിലേക്ക്‌ കൊണ്ട്‌ വരുന്നതിന്‌ 20 മിനിട്ട്‌ മുന്‍പെങ്കിലും എസി ഓണാക്കി താപനില ക്രമീകരിക്കണം. 25 മുതല്‍ 27 വരെ ഡിഗ്രി സെല്‍ഷ്യസില്‍ താപനില നിലനിര്‍ത്തുന്നതാണ്‌ നല്ലതെന്നും ഡോ. വിദ്യ ചൂണ്ടിക്കാട്ടി.
നേരിട്ട്‌ തണുത്ത കാറ്റ്‌ കുഞ്ഞിന്റെ ശരീരത്തില്‍ പതിക്കുന്നത്‌ ചുമ, ന്യുമോണിയ എന്നിവയ്‌ക്ക്‌ കാരണമാകാം. നവജാത ശിശുക്കള്‍ക്ക്‌ അത്യധികമായ തണുപ്പ്‌ പറ്റില്ലെന്നും ഓര്‍മ്മ വേണം. പൊടിയുടെയും മറ്റും സാന്നിധ്യം ഒഴിക്കാന്‍ കൃത്യമായ ഇടവേളകളില്‍ എസി വൃത്തിയാക്കാനും മറക്കരുത്‌.

English Summary:

7 Surprising Health Issues Caused by Sleeping with the AC On All Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com