ADVERTISEMENT

പ്രമേഹമെന്നു കേൾക്കുമ്പോൾ നാൽപതു വയസ്സിനപ്പുറം കാത്തിരിക്കുന്ന വില്ലൻ എന്നാണ് പൊതുവേ കണക്കാക്കുന്നത്. എന്നാൽ, കുട്ടികളെയും പ്രമേഹം കാര്യമായി ബാധിക്കുന്നുണ്ട് ഇപ്പോൾ. കോവിഡിനു ശേഷം അതിന്റെ തോതു വർധിക്കുന്നുമുണ്ട്. ലോക പ്രമേഹദിനത്തിനൊപ്പം നവംബർ 14 ശിശുദിനവുമാണെന്നതിനാൽ കുട്ടികളുടെ കാര്യത്തിലും ജാഗ്രതയാകാം.

പ്രമേഹം രണ്ടു തരത്തിലുണ്ട്. ടൈപ്പ് 1, ടൈപ്പ് 2. ടൈപ്പ് ഒന്നിൽ ഇൻസുലിൻ ഹോർമോൺ വേണ്ടത്ര ഉൽപാദിപ്പിക്കപ്പെടുന്നില്ല. ടൈപ്പ് രണ്ടിൽ ഇൻസുലിനു വേണ്ടത്ര പ്രവർത്തിക്കാൻ പറ്റുന്നില്ല. മുതിർന്നവരിൽ കൂടുതലായി വരുന്ന പ്രമേഹം ടൈപ്പ് 2 ആണ്. എന്നാൽ, കുട്ടികളിൽ 90 ശതമാനവും കാണുന്നതു ടൈപ്പ് 1 പ്രമേഹം ആണ്. ഇത്തരക്കാർക്ക് ഇൻസുലിൻ കുത്തിവയ്പു മാത്രമാണു പ്രതിവിധി. ദിവസത്തിൽ പല തവണ ഇൻസുലിൻ കുത്തിവയ്പു വേണ്ടിവരും.

Representative image. Photo Credit: South_agency/istockphoto.com
Representative image. Photo Credit: South_agency/istockphoto.com

∙ മുതിർന്നവരുടെ അസുഖം എന്നു കരുതുന്ന ടൈപ്പ് 2 പ്രമേഹവും കുട്ടികൾക്കിടയിൽ വർധിക്കുകയാണ്. അമിതവണ്ണം, വ്യായാമമില്ലായ്മ, അമിതമായ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണരീതി, ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗം എന്നിവയാണു കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം വർധിക്കുന്നതിനുള്ള പ്രധാന കാരണം.

∙ ആഹാരനിയന്ത്രണം, കൃത്യമായ വ്യായാമം, അമിതവണ്ണം കുറയ്ക്കൽ എന്നിവയാണ് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള വഴി. ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കണം. പ്രോട്ടീൻ അളവു കൂട്ടണം. നല്ല കൊഴുപ്പുകൾ ആവശ്യത്തിന് ഉപയോഗിക്കാം. ഫൈബർ അടങ്ങിയ റാഗി, ചാമ, തിന എന്നിവ ഉപയോഗിക്കാം. എന്നിട്ടും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുതലായി തുടർന്നാൽ മരുന്നു വേണ്ടിവരും. നിയന്ത്രണവിധേയമായില്ലെങ്കിൽ ഇൻസുലിനും വേണം.

eye-headache-fizkes-Shutterstock
Representative image. Photo Credit:fizkes/Shutterstock.com

∙ അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ഇടയ്ക്കിടെ മൂത്രം പോകുക, അടിക്കടിയുള്ള അണുബാധ, ഫംഗസ് ബാധ എന്നിവയെല്ലാം ടൈപ്പ് വൺ പ്രമേഹ ലക്ഷണമാണെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിൽ അത്ര വേഗത്തിൽ ഈ ലക്ഷണങ്ങൾ കാണണമെന്നില്ല.

∙ പാക്ക് ക്രിക്കറ്റ് താരം വസീം അക്രമിനെ പോലെ ടൈപ്പ് 1 പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ചു ജീവിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിനാൽ കൃത്യമായ ചികിത്സ, ഭക്ഷണം, വ്യായാമം എന്നിവ ശ്രദ്ധിക്കാം.

English Summary:

From Junk Food to Insulin: Understanding the Rise of Childhood Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com