അധികം സ്ഥലമില്ലേ? വിഷമിക്കേണ്ട; രണ്ടര സെന്റിലും രാജകീയമായി വീടൊരുക്കാം
Mail This Article
സ്ഥലപരിമിതിയെ ബുദ്ധിപൂർവമായ ഡിസൈനിലൂടെ മറികടന്ന് സൗകര്യമുള്ള വീട് സഫലമാക്കിയ കഥയാണിത്. കാസർഗോഡ് വിദ്യാനഗറിലാണ് ഷിജേഷ്- രമ്യ ദമ്പതികളുടെ വീട്. ഇരുവശവും റോഡുള്ള 4.7 സെന്റ് കോർണർ പ്ലോട്ടിൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. നിയമപരമായ സെറ്റ്ബാക്ക് വിട്ടുകഴിഞ്ഞു ഏകദേശം രണ്ടര സെന്റ് മാത്രമാണ് വീടിനായി ഉണ്ടായിരുന്നത്.
ട്രോപ്പിക്കൽ മോഡേൺ ഡിസൈനിലാണ് എലിവേഷൻ. പുറംഭിത്തിയിൽ മുഴുനീളത്തിലുള്ള ജാളികളാണ് മറ്റൊരു കൗതുകം. സ്വകാര്യത നഷ്ടമാകാതെ അകത്തേക്ക് കാറ്റും വെളിച്ചവും എത്തിക്കാൻ ഇതുപകരിക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ചെറിയ സ്ഥലത്ത് ഒരുക്കിയ വീടെന്ന് അകത്തേക്ക് കയറിയാൽ തോന്നില്ല. കിടപ്പുമുറികളടക്കം അത്യാവശ്യം വലുപ്പത്തിലാണ് ഒരുക്കിയത്.
പ്ലോട്ടിന്റെ കിടപ്പനുസരിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. വടക്ക് ദർശനമായ പ്ലോട്ടാണ്. ഉദാഹരണത്തിന് നേരിട്ട് തീക്ഷ്ണമായ വെയിൽ അടിക്കാത്തവിധം കിഴക്ക് വശത്ത് കിടപ്പുമുറികൾ ക്രമീകരിച്ചു. ധാരാളം ഗ്ലാസ് ജാലകങ്ങൾ വീട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വെയിലടിച്ച് അകത്തേക്ക് ചൂട് പ്രസരിക്കുന്നത് ഒഴിവാക്കാൻ ഹീറ്റ് റെസിസ്റ്റന്റ് ഡബിൾ ലെയർ ഗ്ലാസാണ് ഉപയോഗിച്ചത്.
പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റ് ഹാളിലേക്കാണ്. ഇവിടെ ഓപൺ പ്ലാനിൽ ലിവിങ്- ഡൈനിങ്- കിച്ചൻ വിന്യസിച്ചു. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലത അനുഭവപ്പെടുന്നു. ഇവിടെ ഡൈനിങ് ഏരിയ വ്യത്യസ്തമാണ്. ഡബിൾ ഹൈറ്റ് കോർട്യാർഡിനുചുറ്റും L ആകൃതിയിലാണ് ഡൈനിങ് ടേബിൾ ചിട്ടപ്പെടുത്തിയത്.
താഴെ രണ്ടും മുകളിൽ ഒരുകിടപ്പുമുറിയുമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ ഒരുക്കി.
ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനൊരുക്കി. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയ ക്രമീകരിച്ചു.
ചുരുക്കത്തിൽ മനസ്സുവച്ചാൽ രണ്ടര സെന്റിലും നല്ല വിശാലമായ വീട് ഒരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്ടുകാർ.
Project facts
Location- Vidyanagar, Kasargod
Plot- 4.7 cent
Area- 2100 Sq.ft
Owner- Shijesh, Ramya
Design- Krishnanunni
Greenfern Studio, Kasargod