ADVERTISEMENT

വ്യത്യസ്ത രുചികളിലുള്ള ബിരിയാണി മുതൽ മാങ്ങായിട്ട മീൻകറി വരെ രുചിച്ചറിയാനുള്ള അവസരം കർഷകശ്രീ കാർഷികമേളയിലുണ്ട്. നാളെ മുതൽ ഫെബ്രുവരി 4 വരെ മലപ്പുറം എംഎസ്പി മൈതാനിയിൽ നടക്കുന്ന കാർഷിക മേളയിൽ രുചികൾ അറിയാൻ താൽപര്യമുള്ളവർക്കായി കാലിക്കറ്റ് ചില്ലീസ് ആണ് പ്രത്യേക ഫുഡ് കോർട്ട് ഒരുക്കുന്നത്.  സാമ്പാർ ചായ, കാപ്പി, കോട്ടൺ കാൻഡി എന്നിവ വെറൈറ്റി ടീ കൗണ്ടറിലുണ്ടായിരിക്കും. മൈസൂർ പാക്ക്, ജിലേബി, റവ കേക്ക്, നെയ് വട, പഴംപൊരി എന്നിവ ലഘുഭക്ഷണ വിഭാഗത്തിലുണ്ട്. വെള്ളയപ്പം, ബട്ടൂര, പൊറോട്ട, നൂൽപൊറോട്ട, ചിക്കൻ ബിരിയാണി, കല്യാണ ബിരിയാണി, കിഴി പൊറൊട്ട, കിഴി ചിക്കൻ എന്നിവയാണ് പ്രധാന മെനുവിലുള്ളത്. കൂടാതെ, മാങ്ങയിട്ട മീൻകറി, മലബാറി ചിക്കൻ കറി, മസാല ഫ്രൈഡ് ചിക്കൻ, പിടി കോഴിനിറച്ചത്, തവ ഫിഷ് എന്നിവയെല്ലാം രുചിയുത്സവത്തിൽ ആസ്വദിക്കാനാകും. 

ഫുഡ് കോർട്ട് മാത്രമല്ല കർഷകരുടെയും കാർഷിക സംരംഭകരുടെയും കമ്പനികളുടെയും വ്യത്യസ്ത ഭക്ഷ്യോൽപന്നങ്ങളും മേള നഗരിയിൽ രുചിക്കാനും വാങ്ങാനും അവസരമുണ്ട്. മിൽമയുടെ സ്റ്റാളിൽ വ്യത്യസ്ത രുചികളിലുള്ള മിൽമ ഐസ്ക്രീം കൂടാതെ പേഡ, ഗുലാബ് ജാമുൻ തുടങ്ങി ഒട്ടേറെ പാലുൽപന്നങ്ങളും അണിനിരക്കും. ഒപ്പം ലാസ, പപ്പായി തുടങ്ങിയ കമ്പനികളുടെ ഐസ്ക്രീമുകളുമുണ്ട്. ചക്കയിൽനിന്ന് ഒട്ടേറെ ഉൽപന്നങ്ങൾ അവതരിപ്പിച്ച് മിയ എന്റർപ്രൈസസും വിവിധ പഴങ്ങളുടെ സ്ക്വാഷ് ജാം വ്യത്യസ്ത അച്ചാറുകൾ എന്നിവയുമായി ഗ്രാമിക ഫുഡ്സ്, തേങ്ങാപ്പൊടി, ഹൽവ തുടങ്ങിവയുമായി ദിനേഷ് ഫുഡ്സ്, റൂട്ട്സ് ഫുഡ് പ്രൊഡക്ട്സിന്റെ കൂവപ്പൊടി, കേരള കശുവണ്ടി വികസന കോർപറേഷന്റെ ഉൽപന്നങ്ങൾ എന്നിവയും മേളയിലെ ഭക്ഷ്യോൽപന്നങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം ബജി, കരിമ്പിൻ ജൂസ് എന്നിവയും മേളയുടെ ഭാഗമായുണ്ട്. 

കൃഷിയിതര ഉൽപന്നങ്ങളും കർഷകശ്രീ മേളയിലുണ്ട്

കൃഷിക്കുതിപ്പിന്റെ നേർക്കാഴ്ചയായി കർഷകശ്രീ കാർഷികമേളയ്ക്ക് നാളെ തിരിതെളിയുമ്പോൾ കാർഷികോൽപന്നങ്ങൾ മാത്രമല്ല കൃഷിയിതര ഉൽപന്നങ്ങളുടെയും പ്രദർശന വിപണന അവസരവുമാകും. ഇരുപതോളം നഴ്സറികളും സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും അണിനിരക്കുന്നതിനൊപ്പം അധ്വനഭാരം കുറയ്ക്കുകയും സമയലാഭം നൽകുകയും ചെയ്യുന്ന കാർവാഷ്, വാക്വം ക്ലീനർ, വീടുകളിലെ വൈദ്യുതി, ഗ്യാസ് ഉപയോഗം കുറയ്ക്കുന്നതിനും അവ സുരക്ഷിതമായി ഉപയോഗിക്കുന്നതിനും സഹായിക്കുന്ന സംവിധാനങ്ങൾ, വീടുകളിൽ കുടിവെള്ളം ശേഖരിക്കുന്ന വാട്ടർ ടാങ്കുകൾ വൃത്തിയാക്കി ശുദ്ധജലം ഉറപ്പാക്കാൻ സഹായിക്കുന്ന വാട്ടർടാങ്ക് ക്ലീനർ, മോപ്, ഉയരത്തിൽനിന്നുപോലും പഴങ്ങൾ വിളവെടുക്കുന്നതിനുള്ള തോട്ടി, ചപ്പാത്തി മേക്കർ, മാറ്റ്, ഹോട്ട്ബാഗ്, ഇസി ലാഡർ, വീട്ടാവശ്യത്തിനുള്ള വിവിധ ആയുധങ്ങൾ, ബെഡ്ഷീറ്റ്, പനം ശർക്കര, ഗാർഡൻ ടൂൾസ്, മധുരപലഹാരങ്ങൾ, കീടനിയന്ത്രണോപാധികൾ, സൌന്ദര്യവർധക ഉൽപന്നങ്ങൾ, കൊതുകുവല, കയർ ഉൽപന്നങ്ങൾ തുടങ്ങിയവയും കർഷകശ്രീ കാർഷിക മേളയുടെ ഭാഗമായുണ്ടാകും. 

ബൂട്ട് സെയിലിനായി വിളിക്കാം 9895399491

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com