ADVERTISEMENT

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന കർഷകശ്രീ മാസികയിലെ ‘ആരോഗ്യപ്പച്ച’ പംക്തിയിൽനിന്ന്.

ഓണവും വിവാഹവും പോലുള്ള വിശേഷാവസരങ്ങളില്‍ കേരളീയ സദ്യയിലെ പ്രധാന വിഭവമാണ് പായസം. അരി, ഗോതമ്പ്, ചെറുധാന്യങ്ങൾ, വിവിധതരം പരിപ്പ്, സേമിയ, പയറിനങ്ങൾ, പഴം, ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവകൊണ്ടെല്ലാം പായസം ഉണ്ടാക്കാറുണ്ട്. പഞ്ചസാര, ശർക്കര, പശുവിൻപാൽ, തേങ്ങാപാൽ, ഏലയ്ക്ക, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, വെള്ളം, നെയ്യ് എന്നിവയാണ് മറ്റു പ്രധാന ഘടകങ്ങള്‍. മത്തങ്ങ, കുമ്പളങ്ങ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ചേരുവകളാകാറുണ്ട്. പാചകം ചെയ്യാതെ പായസം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

1. റോബസ്റ്റ പഴം പായസം

ചേരുവകൾ

  • റോബസ്റ്റ പഴം നന്നായി പഴുത്തത് – 2 എണ്ണം
  • ശർക്കരപ്പൊടി – ആവശ്യത്തിന്
  • തേങ്ങാപ്പാൽ –  ഒരു കപ്പ്
  • ഏലയ്ക്ക (തൊലി കളഞ്ഞു പൊടിച്ചത്) – 2
  • ഉണക്ക മുന്തിരി – 6 എണ്ണം (രണ്ടായി   മുറിച്ചത്)
  • ഉപ്പ് – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

പഴങ്ങൾ തൊലി കളഞ്ഞ് ഒരു പാത്രത്തിലിട്ട് നന്നായി ഉടയ്ക്കുക. അതിലേക്ക് നാളികേരപ്പാൽ, ശർക്കരപ്പൊടി, ഏലയ്ക്കപ്പൊടി, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. പാകം ചെയ്യാത്ത പഴം പായസം തയാര്‍. ആവശ്യമെങ്കിൽ കുറച്ച് ഉപ്പും ചേർക്കാം.

payasam-2
പപ്പായ പായസം

2. പപ്പായ പായസം

ചേരുവകൾ

  • നന്നായി പഴുത്ത പപ്പായ – 2 കിലോ
  • നാളികേരം – 2 എണ്ണത്തിന്റെ പാൽ (ഒന്നാം പാലും രണ്ടാം പാലും രണ്ടു പാത്രങ്ങളിലായി വയ്ക്കുക)
  • ശർക്കരപ്പൊടി – 200 ഗ്രാം
  • ഏലയ്ക്ക – കുരു 2 എണ്ണം പൊടിച്ചത്
  • ഉണക്കമുന്തിരി – 10 എണ്ണം (രണ്ടാക്കി മുറിച്ചത് കുരു ഇല്ലാത്തത്)

ഉണ്ടാക്കുന്നവിധം

പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതാക്കി നുറുക്കുക. അതിലേക്ക് നാളികേരത്തിന്റെ രണ്ടാം പാൽ ചേർത്ത് നന്നായി ഉടയ്ക്കുക. മറ്റൊരു പാത്രത്തിൽ ശർക്കരപ്പൊടി, ഏലയ്ക്കപ്പൊടി എന്നിവ ഒന്നാം പാലിൽ ചേർത്തു നല്ലതുപോലെ ഇളക്കിയെടുക്കുക. അതിനുശേഷം പപ്പായ പാത്രത്തിലേക്ക് ഒഴിച്ചു നന്നായി യോജിപ്പിക്കുക. പപ്പായ പായസം തയാര്‍. 

തൃശൂർ ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ആണ് ലേഖകൻ.
ഫോൺ: 9447252678

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com