ADVERTISEMENT

വർധിച്ച ഈർപ്പം, നനവ്, പരാദങ്ങളുടെയും അണുബാധകളുടെയും വ്യാപനം എന്നിവ മൂലം മൺസൂൺ കാലത്തു നായ്ക്കൾക്കും പൂച്ചകൾക്കും പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.  

ചർമ അണുബാധ

  • ലക്ഷണങ്ങൾ: ചൊറിച്ചിൽ, ചുവപ്പ്, തിണർപ്പ്, രോമം കൊഴിച്ചിൽ, ദുർഗന്ധം.
  • പരിഹാരം: അരുമയുടെ ദേഹം നനഞ്ഞാൽ എത്രയും വേഗം തോർത്തിയോ ഡ്രയർ ഉപയോഗിച്ചോ ഉണക്കുക. ആന്റി ഫംഗൽ ഷാംപൂ  ഉപയോഗിക്കുക. 

ചെവിയിലെ അണുബാധ

  • ലക്ഷണങ്ങൾ: തല കുലുക്കൽ, ചെവി ചൊറിയൽ, സ്രവം, ദുർഗന്ധം.
  • പരിഹാരങ്ങൾ: വെറ്ററിനറി ഡോക്ടർ ശുപാർശ ചെയ്ത ലായനികൾ ഉപയോഗിച്ച് ചെവി പതിവായി കഴകി വൃത്തിയാക്കുക, ചെവികൾ നനവില്ലാതെ സൂക്ഷിക്കുക.  

ബാഹ്യപരാദശല്യം

  • ലക്ഷണങ്ങൾ: ചൊറിച്ചിൽ, ദേഹത്ത് ചെള്ളുകൾ, പട്ടുണ്ണി എന്നിവയുടെ സാന്നിധ്യം, രോമം കൊഴിച്ചിൽ. ചർമ അണുബാധ.
  • പരിഹാരം: ഫ്ലീ, ടിക്ക് പ്രതിരോധ മരുന്നുകൾ (സ്പോട്ട്-ഓണുകൾ, കോളറുകൾ, സ്പ്രേകൾ) ഉപയോഗി ക്കുക, ശുചിത്വം പാലിക്കുക. 
pet-dog-in-hospital

എലിപ്പനി 

  • ലക്ഷണങ്ങൾ: പനി, പേശിവേദന, ഛർദി, വയറിളക്കം, മഞ്ഞപ്പിത്തം.
  • പരിഹാരം: എലിപ്പനിക്കെതിരെ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുക, വെള്ളം കെട്ടി നിൽക്കുന്നത്  ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.

പ്രതിരോധം ഇങ്ങനെ

  • പതിവ് ഗ്രൂമിങ്: അയഞ്ഞ രോമങ്ങൾ നീക്കം ചെയ്യുന്നതിനും അണുബാധ,  ബാഹ്യപരാദശല്യം എന്നിവ യുടെ  ലക്ഷണങ്ങൾ പരിശോധിക്കുന്നതിനും വളർത്തുമൃഗങ്ങളെ പതിവായി ബ്രഷ് ചെയ്യുക.
  • വരണ്ട അന്തരീക്ഷം: ഫംഗസ്, ബാക്ടീരിയ എന്നിവയുടെ വളർച്ച തടയുന്നതിന് വളർത്തുമൃഗങ്ങളുടെ താമസസ്ഥലം ഉണങ്ങിയതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.
  • ശരിയായ ഭക്ഷണക്രമം: രോഗപ്രതിരോധശേഷിയും ആരോഗ്യവും വർധിപ്പിക്കുന്നതിന് സമീകൃതാഹാരം നൽകുക.
  • ശുചിത്വം: ഭക്ഷണവും പാനീയങ്ങളും വൃത്തിയായി സൂക്ഷിക്കുകയും അണുബാധ തടയാൻ ശുദ്ധജലം നൽകുകയും ചെയ്യുക.

ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ കാലികമായി സൂക്ഷിക്കുന്നതിനും പതിവ് പരിശോധനകൾ നടത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com