ADVERTISEMENT

ഷാർജ: സലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടൽദൂരം' പ്രകാശനം ചെയ്‌തു. പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥ പറയുന്ന  'കരയിലേക്കൊരു കടൽദൂരം' പുസ്‌തകം 43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം. പി. അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.

യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തന്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്. പുസ്തകത്തിന്റെ റോയൽറ്റി ഐസിഡബ്ല്യുവിലേക്ക് നൽകും.

English Summary:

Book Release ' Karayilekkoru Kadal Dooram ' by Salam Pappinissery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com