വിമര്‍ശകര്‍ക്ക് മറുപടി; കാമുകനെ പരിചയപ്പെടുത്തി ഇലിയാന
Mail This Article
ഒടുവിൽ കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്. ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതു മുതൽ നടിയുടെ പങ്കാളിയെക്കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ ചോദ്യം നിറഞ്ഞത്. അതുപിന്നീട് സൈബര്‍ ആക്രമണങ്ങളിലേക്കും വഴിമാറി. ഇതിനെല്ലാം മറുപടിയായാണ് കാമുകന്റെ ചിത്രം നടി പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.
പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് ഹൃദയ ഇമോജിക്കൊപ്പം പങ്കാളിയുടെ ചിത്രം നടി പങ്കുവച്ചു. പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പുറത്തുവിട്ടിട്ടില്ല.
ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് ആരാധകരടക്കം നിരവധിപ്പേർ രംഗത്തെത്തി.
സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളായ പോക്കിരി, ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെ ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന നടിയാണ് ഇലിയാന. അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി.
ബാദ്ഷാവോ, റെയ്ഡ്, ഹാപ്പി എൻഡിങ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയായി. 2021 ൽ റിലീസ് ചെയ്ത ദ് ബിഗ് ബുള്ളിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.