ADVERTISEMENT

നടി സ്വാതി റെഡ്ഡി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. ബുർഖ ധരിച്ച് വേഷം മാറി ഒരു റെയിൽവെ സ്റ്റേഷനിൽ എത്തുന്ന സ്വാതിയെ വിഡിയോയിൽ കാണാം. വേഷം മാറി താരം എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമല്ല. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. 

 

ആമേൻ, നോർത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയ നായികയായി മാറി സ്വാതി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല. 2019ൽ പുറത്തിറങ്ങിയ മലയാള ചിത്രം തൃശൂർപൂരം, കഴിഞ്ഞ വർഷം റിലീസ് ചെയ്ത പഞ്ചതന്ത്രം എന്ന തെലുങ്ക് ചിത്രവുമാണ് നടിയുടെ അവസാന രണ്ട് റിലീസുകൾ.

 

പതിനേഴാം വയസ്സിൽ ഒരു ടെലിവിഷൻ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ടെലിവിഷൻ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലെത്തിച്ചു. 2005 ൽ  ഡെയ്ഞ്ചർ എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമയിൽ. 2008 ൽ സുബ്രമണ്യപുരത്തിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറി.

 

2011 ൽ ആമേൻ എന്ന സിനിമയിൽ നായികയായി മലയാളത്തിൽ. അതിനുശേഷം 2013 ൽ നോർത്ത് 24 കാതം. തുടർന്ന് നാലു ചിത്രങ്ങളിൽ കൂടി സ്വാതി റെഡ്ഡി മലയാളത്തിൽ അഭിനയിച്ചു. വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

 

2018ലായിരുന്നു സ്വാതിയുടെയും പൈലറ്റായ വികാസ് വാസുവിന്റെയും വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിനു േശഷമായിരുന്നു വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com