ADVERTISEMENT

മലയാളത്തിലെ മികച്ച നടികളിലൊരാളായിരുന്നു രേവതി. നടിയായിയും സംവാധായികയായുമെല്ലാം തിളങ്ങിയ രേവതി കുറച്ചു നാളായി സിനിമകളോടെല്ലാം അകലം പാലിച്ചിരിക്കുകയായിരുന്നു. രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. മകൾ മഹിയോടൊപ്പം തിരക്കിലായിരുന്നു രേവതി. ഇപ്പോഴും മോളുടെ കാര്യത്തിനാണ് പ്രാധാന്യം. മകൾ മഹിക്കൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആദ്യമായി വനിതയിലൂടെ രേവതി പങ്കുവയ്ക്കുകയാണ്. ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത് എന്നാണ് മകളെക്കുറിച്ച് രേവതി പറയുന്നത്.

 

മഹി വന്നതോടെ ജീവിതം കൂടുതല്‍ സുഖകരമായി എന്നും താരം പറയുന്നു.  52 വയസ്സുകാരിയായ രേവതിയുടെ ജീവിതത്തിലേക്ക് അഞ്ച് വര്‍ഷം മുന്‍പാണ് മഹി എത്തുന്നത്. ‘എനിക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.

 

‘അച്ഛനും അമ്മയ്ക്കും എണ്‍പത് വയസ്സ് കഴിഞ്ഞു. മഹിയെ കണ്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് കുറെക്കാലം കൂടി ജീവിക്കണം എന്ന് തോന്നുന്നു എന്നാണവര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ നിന്ന് നിന്നും പുറത്തു വന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം.’–രേവതി പറഞ്ഞു. 

 

‘എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും.’–രേവതി പറഞ്ഞു. 

 

വൈറസ് ആണ് രേവതി അഭിനയിക്കുന്ന പുതിയ ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മന്ത്രി ശൈലജ ടീച്ചറിന്റെ വേഷത്തിലാണ് രേവതി എത്തുന്നത്. ഇതര ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ ലഭിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ അവസരങ്ങള്‍ കുറവാണെന്നും ആരും വിളിക്കുന്നില്ലെന്നും രേവതി പറയുന്നു.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com