ADVERTISEMENT

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയ്ക്ക് സെലിബ്രിറ്റി പ്രീമിയര്‍ ഷോ ഒരുങ്ങുന്നു. മനോരമ ഓൺലൈനും സാറാസ് സ്പൈസസും ചേർന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം ആദ്യ ഷോ കാണാന്‍ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നത്. വിജയികൾക്ക് മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ‘സാഹോ’ ആസ്വദിക്കാം.

 

താഴെ കൊടുക്കുന്ന ചോദ്യത്തിന് ശരിയുത്തരം customersupport@mm.co.in എന്ന ഇമെയ്ൽ ഐഡിയിലേയ്ക്ക് അയക്കുക. തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ചിത്രം കാണാനുള്ള സൗജന്യ ടിക്കറ്റ് ലഭിക്കും. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാണ് ലഭിക്കുക. കൊച്ചി പിവിആറിൽ രാവിലെ ഒൻപതു മണിക്കാകും പ്രദർശനം.

 

സാഹോ സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന കമ്പനി?

 

A) ആശീർവാദ് ഫിലിംസ് B) ആർ.ഡി. ഇല്യുമിനേഷൻ C) ഫോർച്ച്യൂൺ ഫിലിംസ്

 

ഉത്തരം അയക്കുന്ന ആളുകൾ പേരും വിലാസവും ഫോൺ നമ്പറും മെയ്‍ലിൽ ചേർക്കുക. ഇത് കൂടാതെ താഴെ പറയുന്ന അന്ന–കിറ്റെക്സ് കമ്പനി ഷോറൂമുകളിൽ നിന്നും സാറാസ് ഉത്പന്നങ്ങൾ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം. വിജയികൾക്കു രണ്ട് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും.

 

അന്ന കിറ്റെക്സ്, 1) ഷൺമുഖം റോഡ്. മേനക ജംക്​ഷൻ. എറണാകുളം. ഫോൺ: 2367667

 

2) വൈശാലി ബസ് സ്റ്റോപ്പ്, ചക്കരപ്പറമ്പ്. വൈറ്റില. ഫോൺ: 2336391

 

3) ഈസ്റ്റ് ഫോർട്ട് റോഡ്. തൃപ്പൂണിത്തുറ. ഫോൺ: 2775485

 

ബാഹുബലി 2വിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ഓഗസ്റ്റ് 30നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേദിവസം റിലീസ് ചെയ്യും. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. 

 

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാൻ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.  

 

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com