സാഹോ പുതിയ ടീസർ എത്തി; കലക്‌ഷൻ റിപ്പോർട്ട്
Mail This Article
സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും ബോക്സ്ഓഫീസിൽ നിന്നും കോടികൾ തൂത്തുവാരി പ്രഭാസിന്റെ സാഹോ. ചിത്രം ഇരുന്നൂറു കോടി ക്ലബിൽ ഇടംനേടിയതായി ചിത്രത്തിന്റെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ട്വീറ്റ് ചെയ്തു.
റിലീസ് ദിനമായ വെള്ളിയാഴ്ച നാല് പതിപ്പുകളില്‍ നിന്നുമായി 'സാഹോ' നേടിയ ആഗോള ഗ്രോസ് കലക്‌ഷന്‍ 130 കോടി രൂപയ്ക്ക് മേല്‍ വരുമെന്നും നിർമാതാക്കൾ അറിയിച്ചു. രണ്ട് ദിവസം കൊണ്ട് ആകെ നേടിയ ആഗോള ഗ്രോസ് കലക്‌ഷൻ 205 കോടി രൂപ.
അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ്, ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് അന്‍പത് കോടിയോളം വരും. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്ക് പ്രകാരം 'സാഹോ'യുടെ ഹിന്ദി പതിപ്പ് വെള്ളിയാഴ്ച നേടിയത് 24.40 കോടിയാണ്. രണ്ടാംദിനമായ ശനിയാഴ്ച നേടിയത് 25.20 കോടിയും. ഹിന്ദി പതിപ്പ് ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 79 കോടി രൂപ.