കൈയ്യിൽ കുഞ്ഞ്; ‘സെൽഫി എടുത്തത് ഐശ്വര്യ റായി ചേച്ചി’
Mail This Article
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും റോമിൽ വച്ച് നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി കുടുംബം. വത്തിക്കാനിൽ താമസിക്കുന്ന മജോ ചെന്നങ്ങാട്ടനും കുടുംബത്തിനുമാണ് ഈ ഭാഗ്യമുണ്ടായത്. അഭിഷേകിനൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാൻ റോമിൽ എത്തിയതായിരുന്നു ഐശ്വര്യ. അതിനിടെയാണ് ഇവർ മജോയെയും കുടുംബത്തെയും കണ്ടുമുട്ടുന്നത്.
ഇഷ്ടദമ്പതികളെ കണ്ടതോടെ സെൽഫി എടുക്കുകയായിരുന്നു മജോയുടെ ലക്ഷ്യം. എന്നാൽ കൈയ്യിൽ കുഞ്ഞുണ്ടായിരുന്നതിനാൽ ഫോട്ടോ എടുക്കുക ബുദ്ധിമുട്ടായിരുന്നു. ഇത് മനസിലാക്കിയ ഐശ്വര്യ തന്നെ ഫോണ്‍ മേടിച്ച് സെൽഫി എടുക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലെ ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിലാണ് ഐശ്വര്യ റായി എടുത്ത സെൽഫിയും തന്റെ കുറിപ്പും മജോ പങ്കുവച്ചത്.
‘ഇന്നലെ വൈകുന്നേരം (1/11/2019) വത്തിക്കാനിൽ പോയപ്പോൾ അവിടെ നിൽകുന്നു ജന്മദിനം ആഘോഷിക്കാൻ വന്ന ഐശ്വര്യ ചേച്ചിയും അഭിഷേക് ചേട്ടനും. കൈയ്യിൽ എന്റെ മോൾ ഉള്ളത് കാരണം ഫോൺ വാങ്ങി സെൽഫി എടുത്തു തന്നു. ഫോട്ടോ കണ്ടപ്പോൾ മാമുക്കോയ പറഞ്ഞതു ഓർമ്മ വന്നു "നിലവിളക്കിനടുത്ത് കരി വിളക്കുകൾ വെച്ചത് പോലെ.’ ഹാപ്പി ബർത് ഡേ ഐശ്വര്യ റായി.’–മജോ കുറിച്ചു.