ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.

loading
English Summary:

Adani Power: Will Jharkhand's Godda Plant Payment Dispute Push India-Bangladesh Relations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com