ADVERTISEMENT

സിനിമാ ചിത്രീകരണത്തിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.

 

അട്ടപ്പാടി കോട്ടത്തറയിലായിരുന്നു ചിത്രീകരണം നടന്നത്. പരുക്കേറ്റ ഉടൻ തന്നെ താരത്തിന് വൈദ്യസഹായം നൽകി. ഇതിന് ശേഷം ഷൂട്ടിങ് പുനഃരാരംഭിക്കുകയും ചെയ്തു.

 

നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലിയുടെ സംവിധായകൻ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിജു മേനോൻ അയ്യപ്പൻ നായർ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പതിനാറ് വർഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com