ADVERTISEMENT

പ്രശസ്ത തമിഴ് നടൻ ബാല സിങ് അന്തരിച്ചു. 67 വയസ്സ്. ചെന്നൈയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഭക്ഷ്യവിഷബാധയെതുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുതുപ്പേട്ടൈയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയൻ. സൂര്യയുടെ എൻജികെ, മാഗമുനി എന്നിവയാണ് അവസാനസിനിമകൾ.

 

നാടകത്തിൽ നിന്നും സിനിമയിലെത്തിയ വ്യക്തിത്വമാണ് ബാല. മലയാളസിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ൽ മലമുകളിലെ ദൈവം എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തെത്തി. 1995ൽ അവതാരം എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം. നൂറ് കണക്കിന് തമിഴ് സിനിമകളിൽ അഭിനയിച്ചു.

 

വില്ലൻ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകപ്രശംസ നേടി. കമല്‍ഹാസന്റെ ഇന്ത്യൻ, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി അങ്ങനെ നിരവധി സിനിമകൾ. കേരള ഹൗസ് ഉടൻ വിൽപനയ്ക്ക്, മുല്ല എന്നീ മലയാളസിനിമകളിലും ബാല സിങ് വേഷമിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com