നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു
Mail This Article
×
നടി അമല പോളിന്റെ പിതാവ് പോൾ വർഗീസ് അന്തരിച്ചു. 61 വയസായിരുന്നു. പോൾ വർഗീസിന്റെ സംസ്‌ക്കാരം ജനുവരി 23ന് വൈകിട്ട് മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിൽ കൊച്ചിയിൽ നടക്കും.
ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ താരത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത പുറത്തറിയുന്നത്. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റർ ആൻഡ് സെൻറ് പോൾ കത്തോലിക്കാ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോൾ മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.