മകൻ ഐസലേഷനിൽ; ഗ്ലാസ് വിൻഡോയിലൂടെ സംസാരിച്ച് സുഹാസിനി
Mail This Article
‘ഞാൻ അവനെ കാണുന്നത് ഗ്ലാസ് വിൻഡോയിലൂടെ. സംസാരിക്കുന്നത് ഫോണിലൂടെ’. മകന്റെ ഐസലേഷനെക്കുറിച്ച് സുഹാസിനി സമൂഹമാധ്യമത്തിൽ കുറിച്ചു. മണിരത്നത്തിന്റെയും സുഹാസിനിയുടെയും മകൻ നന്ദൻ മാർച്ച് 18നാണ് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയത്. മകന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വയം ഐസൊലേഷനിൽ പോകാൻ തീരുമാനിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ തങ്ങൾ പാലിക്കുകയാണെന്ന് സുഹാസിനി അറിയിച്ചു.
‘ഐസലേഷനിലായിട്ട് അഞ്ച് ദിവസമായി. മകന്റെ ഭക്ഷണവും വസ്ത്രവും അകലെ വയ്ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയാക്കുന്നു. മകന് വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെങ്കിലും യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈറസ് ഉള്ളതുപോലെ തന്നെയാണ് പെരുമാറേണ്ടത്.’
നമ്മളെല്ലാവരും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയും തുടരാൻ ഇത് അത്യാവശ്യമാണ്. മകൻ ഐസലേഷനിലുള്ള വിഡിയോ പങ്കുവെച്ച് സുഹാസിനി കുറിച്ചു.