ADVERTISEMENT

വീട്ടുജോലി ചെയ്യുന്ന ബിജു മേനോന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രം പങ്കുവച്ചതാകട്ടെ ഭാര്യ സംയുക്ത വർമയും. സിനിമാ ചിത്രീകരണം നിർത്തിവച്ചതോടെ തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പമാണ് ബിജു മേനോൻ. സ്കൂൾ അടച്ചതിനാൽ മകൻ ദക്ഷും ഒപ്പമുണ്ട്.

biju-menon-son-1

 

മകൻ ദക്ഷും ബിജു മേനോനും വീട്ടിലെ പണികള്‍ എടുക്കുന്ന ചില ചിത്രങ്ങളാണ് സംയുക്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.’ എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

 

അച്ഛനും മകനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്‍റ് ചെയ്യുകയും അല്ലറ ചില്ലറ മരപ്പണികൾ ചെയ്യുന്നതും ചെയ്യുന്നതുമൊക്കെ ചിത്രത്തിൽ കാണാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com