16 വർഷം മുമ്പ് ഫോൺകോളിലൂടെ തുടങ്ങിയ സൗഹൃദം: വിവാഹവാർഷിക ദിനത്തിൽ ദിവ്യ വിനീത്
Mail This Article
എട്ടാം വിവാഹവാർഷികാഘോഷത്തിന്റെ സന്തോഷത്തിലാണ് വിനീതും ഭാര്യ ദിവ്യയും. എട്ടാം വിവാഹവാർഷികമാണെങ്കിലും ഇരുവരും ഒന്നിച്ചുള്ള പതിനാറാമത്തെ വർഷം കൂടിയാണ് ഇന്ന്. ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് വിനീത് പങ്കുവച്ച ചിത്രവും കുറിപ്പും ഇതിനോടകം വൈറല്‍ ആണ്. 16 വര്‍ഷം മുന്‍പ് ഫോണിലൂടെയാണ് സൗഹൃദം തുടങ്ങുന്നതെന്ന് ദിവ്യയും പറയുന്നു
‘വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിങിനായി ഞങ്ങള്‍ പഠിച്ച കോളജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍ എന്നാണ് വിനീത് കുറിച്ചത്.
വിവാഹ വാര്‍ഷിക പോസ്റ്റ് ഇടാനായുള്ള ഒരുക്കത്തിലായിരുന്നു താനെന്നും ചിത്രം തിരയുന്നതിനിടെയാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നുമായിരുന്നു ദിവ്യ പോസ്റ്റിന് കമന്റിട്ടത്.
‘16 വര്‍ഷം മുന്‍പ് ഫോണിലൂടെയായിരുന്നു ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. രാത്രി മുഴുവൻ സംസാരിച്ചിരിക്കും. കാരണം ഞങ്ങൾ രണ്ടുപേരും ഉറക്കം തീരെ ഇല്ലാത്തവരായിരുന്നു. ഇന്ന് ഒരുമിച്ച് പ്രണയം പറഞ്ഞ് ജീവിക്കുന്നു. എല്ലാത്തിനും നന്ദി വിനീത്. നമ്മളൊരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു.’–ദിവ്യ പറയുന്നു.
നിരവധി പേരാണ് പ്രിയദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.നീരജ് മാധവ്, ആര്‍ജെ മാത്തുക്കി, രാജ് കലേഷ്, നിഖില വിമല്‍, ജോമോന്‍ ടി ജോണ്‍, തുടങ്ങി താരങ്ങളും ഇവർക്ക് ആശംസകളുമായി എത്തി.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം എന്ന ചിത്രമാണ് വിനീത് സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ തുടങ്ങിയിരുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.