‘എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളി’; പ്രിയയോട് ചാക്കോച്ചന്
Mail This Article
ലോക്ഡൗണിൽ വിവാഹവാർഷികം ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും. ഇരുവരുടെയും പതിനഞ്ചാം വിവാഹവാർഷികമായിരുന്നു ഈ ഏപ്രിൽ രണ്ടിന്. ഇസ വന്നതിനു ശേഷമുള്ള ഈ വിവാഹവാര്‍ഷികം ഏറെ സ്‌പെഷലാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഭാര്യ പ്രിയയെക്കുറിച്ച് സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ച വാക്കുകൾ ആരാധകരുടെ ഇടയിൽ വൈറലാണ്.
‘പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ.
‘നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്.. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി.. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്പെഷലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്. സുഹൃത്താണ് എനിക്കുള്‍പ്പെടെ നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു അടിപൊളി ഭാര്യയാണ് (അതും എനിക്കു മാത്രം).. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്. കേക്കിന്റെ ലുക്ക് കണ്ട് പേടിക്കണ്ട. എന്റെ ഭാര്യയ്ക്കായി ജീവിതത്തിൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് ആണിത്.’ -ചാക്കോച്ചൻ കുറിച്ചു.
2005 ഏപ്രില്‍ 2നായിരുന്നു പ്രിയ ആന്‍ സാമുവലും കുഞ്ചാക്കോ ബോബന്‍ വിവാഹിതരാകുന്നത്. 2019 ഏപ്രില്‍ 16ന് ഇസഹാക്ക് പിറന്നു.