ഞാനും, ഭാര്യയും ഞങ്ങടെ അമ്മയും: മണികണ്ഠന്റെ പുതിയ ചിത്രം വൈറൽ
Mail This Article
×
അമ്മായിയമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ. ‘ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും’, എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരും ഏറ്റെടുത്തു. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടടാഗുകളും പുതിയ ചിത്രത്തിനൊപ്പം മണികണ്ഠന്‍ കുറിച്ചിരുന്നു.
ലോക്ഡൗണിനിടയിൽ നടന്ന താര വിവാഹമായിരുന്നു മണികണ്ഠൻ ആചാരിയുടേത്. ഏപ്രിൽ 26നായിരുന്നു വിവാഹം. ആഘോഷപൂര്‍വ്വം നടത്തനായി വിവാഹത്തിന് കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു.
തന്റേത് പ്രണയ വിവാഹമാണെന്ന് മനോരമ ഓൺലൈനിനു നൽകിയ ഒരഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി വെളിപ്പെടുത്തിയിരുന്നു. തൃപ്പൂണിത്തുറ പേട്ട സ്വദേശിനിയാണ് അഞ്ജലി. ബികോം ബിരുദധാരിയാണ് താരപത്നി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.