പിറന്നാൾ കേക്കിലെ പഴം, മുറ്റത്ത് വിളവെടുത്ത് മമ്മൂട്ടി
Mail This Article
×
ലോക്ഡൗൺ കാലത്ത് കർഷകവൃത്തിയിലും കഴിവ് തെളിയിച്ച് മമ്മൂട്ടി. സ്വന്തം പറമ്പിൽ വളർത്തിയ പഴം വിളവെടുത്ത ചിത്രമാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
സൺഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തിൽ വിളഞ്ഞത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. പഴങ്ങളുടെ ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തു.
മകൾ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാൾ കേക്കിലും ഇത് പ്രകടമായിരുന്നു. സൺഡ്രോപ് പഴങ്ങൾ കേക്കിൽ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. മമ്മൂട്ടിയുടെ പ്രകൃതിസ്നേഹം മുൻനിർത്തിയാണ് കേക്ക് ഒരുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.