ബജ്റംഗി ഭായ്ജാനിലെ ‘മുന്നി’ ആകെ മാറി; ഹർഷാലി മൽഹോത്ര
Mail This Article
സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ബജ്റംഗി ഭായ്ജാനിലെ കുട്ടി മുന്നിയെ ഓർക്കുന്നില്ലേ?. ഊമയായ മുന്നിയെന്ന പെണ്‍കുട്ടിയായി എത്തിയ ഹര്‍ഷാലി മൽഹോത്ര തന്റെ നിഷ്കളങ്കമായ ചിരിയിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനംകവർന്നു. എന്നാൽ പിന്നീട് ഈ കുട്ടിയെ സിനിമാലോകം കണ്ടില്ല.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്നി എവിടെയന്ന ചോദ്യത്തിന് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ഹര്‍ഷാലിയുടെ ദീപാവലി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. അന്നത്തെ കുഞ്ഞിപ്പെണ്ണ് വളർന്നു വലുതായിരിക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കാനായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
ബജ്റംഗി ഭായ്ജാനില്‍ അഭിനയിക്കുമ്പോള്‍ ഏഴ് വയസായിരുന്നു ഹര്‍ഷാലിയ്ക്ക്. ചിത്രത്തിലെ പ്രകടനത്തിന് ഹര്‍ഷാലിയെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിരുന്നു. ചിത്രത്തിനായി 8000 കുട്ടികളെയായിരുന്നു ഓഡിഷന്‍ നടത്തിയത്. ഇതില്‍ നിന്നുമാണ് ഹര്‍ഷാലിയെ തിരഞ്ഞെടുത്തത്.
2015ലായിരുന്നു ബജ്റംഗി ഭായ്ജാന്‍ തിയറ്ററുകളിലെത്തിയത്. നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തില്‍ സല്‍മാനൊപ്പം വേഷമിട്ടിരുന്നു. വന്‍ വിജയമായി മാറിയ ചിത്രത്തില്‍ കരീന കപൂര്‍ ആയിരുന്നു നായിക.