‘സലാർ’ പൂജ ജനുവരി 15–ന്: ആരാധകർ ആവേശത്തിൽ
Mail This Article
കെജിഎഫ് എന്ന വമ്പൻ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീൽ, പ്രഭാസ് എന്നിവർ ഒന്നിക്കുന്ന 'സലാർ' ന്റെ ചിത്രീകരണം ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജ ജനുവരി 15നാണ് നടക്കുന്നത്. ആക്‌ഷൻ നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട് .
ജനുവരി അവസാന വാരത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ജനുവരി 15–ന് ഹൈദരാബാദിൽ വച്ച് നടത്തപ്പെടുന്ന പൂജയിൽ സലാർ ടീം അംഗങ്ങൾ പങ്കെടുക്കും. മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ടിരിക്കുന്നത് ഡോ. അശ്വത്നാരായണൻ സി.എൻ. - കർണാടക ഉപമുഖ്യമന്ത്രി, ചലച്ചിത്ര നിർമ്മാതാവ് രാജമൗലി എസ്.എസ്, നടൻ യഷ് എന്നിവരും മറ്റ് അഭിനേതാക്കളും ക്രൂ അംഗങ്ങളുമാണ്.
ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീൽ എന്നിവരൊന്നിക്കുന്ന കെജിഎഫ് തെന്നിന്ത്യയിൽ വൻ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിന് കഴിഞ്ഞ ദിവസം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.