സിനിമാ സെറ്റിൽ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാർഷികാഘോഷം; വിഡിയോ
Mail This Article
നടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാർഷികം സിനിമാ സെറ്റിൽ ആഘോഷിച്ച് ‘ഗാന്ധി സ്ക്വയർ’ സിനിമയുടെ അണിയറ പ്രവർത്തകർ. ഭാര്യ സിമി, മകൻ മുഹമ്മദ് അൻസാഫ് എന്നിവർ സെറ്റിൽ എത്തിയിരുന്നു. നാദിർഷ, ജയസൂര്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെ വച്ച് ആഘോഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ജാഫർ ഇടുക്കി പറയുന്നു.
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പാലായിൽ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമർ അക്ബർ അന്തോണി സിനിമയിലെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്‌ഷൻ ഹൗസാണ് ചിത്രം നിർമിക്കുന്നത്.