ബിനീഷ് ബാസ്റ്റിനൊപ്പം ക്രിസ്റ്റിയും ജിൽനയും; ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ
Mail This Article
നടൻ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് യുവ മോഡലുകളുമൊത്തുള്ള ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്.
സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. തനി നാടൻ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും മോഡലുകളായ ക്രിസ്റ്റിയും ജിൽനയും ഫോട്ടോഷൂട്ടിൽ എത്തുന്നത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍ തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിൾ ബാരൽ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ എൺപതിലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ബിനീഷ് വിജയ് ചിത്രം തെരിയിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചു. ബിനീഷ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ ‘ഒരു മഹാ സംഭവം’ റിലീസിനൊരുങ്ങുകയാണ്.