അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ; ട്രോളുമായി വിമർശകരും
Mail This Article
ഇന്ത്യയിലെ സ്ത്രീകളിൽ അമേരിക്കൻ സംസ്കാരം വളരുന്നുവെന്ന് നടി കങ്കണ റണൗട്ട്. ധരിക്കുന്ന വസ്ത്രത്തിലും ജീവിതരീതിയിലും വരെ ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണെന്ന് നടി ട്വീറ്റ് ചെയ്യുന്നു.
‘പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്‌സും ധരിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്.’–ഇങ്ങനെയാണ് കങ്കണയുടെ ട്വീറ്റ്.
1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരുടെ ചിത്രം ട്വീറ്റില്‍ കാണാം. ഇവർ ധരിച്ചിരിക്കുന്നത് അവരുടെ പരമ്പരാഗത വസ്ത്രമാണെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും പറയുന്ന കങ്കണ പുതു തലമുറയെ വിമർശിക്കുകയും ചെയ്യുന്നു.
ട്വീറ്റ് വൈറലായതോടെ കങ്കണയ്ക്ക് നേരേ കടുത്ത വിമര്‍ശനവുമായി ആളുകൾ എത്തി. അമേരിക്കൻ സ്റ്റൈൽ വസ്ത്രങ്ങള്‍ ധരിച്ച കങ്കണയുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഇവരുടെ മറുപടി. വിദേശ ബ്രാന്‍ഡുകളുടെ ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണ തന്നെ സംസ്‌കാരം പഠിപ്പിക്കണമെന്നും തലയ്ക്ക് സ്ഥിരതയില്ലാത്തതുപോലെ പ്രവർത്തിക്കരുതെന്നും ഇവർ പറയുന്നു.