ADVERTISEMENT

ജോർജുകുട്ടിക്ക് തെറ്റുപറ്റിയോ? രാജക്കാട് പൊലീസ് സ്റ്റേഷനിൽ നിന്നും ആരുമറിയാതെ മാറ്റിയ വരുണിന്റെ അസ്ഥികൂടം എവിടെയും പോയിട്ടില്ല. അത് ഇപ്പോൾ ജോർജുകുട്ടിയുടെ മകൾ അഞ്ജുവിന്റെ കയ്യിലുണ്ട്..സംഗതി മറ്റൊന്നുമല്ല ദൃശ്യം 2വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസൻ നടത്തിയ ഫോട്ടോഷൂട്ടിലാണ് ‘വരുണിന്റെ അസ്ഥികൂട’വും വന്നുപെട്ടത്.

 

ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന അന്‍സിബയുടെ ചിത്രത്തിന് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

 

ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ , വരുൺ അല്ല, ഇത് മറ്റേതോ ഹതഭാഗ്യൻ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com