ADVERTISEMENT

ഡെലിവറി ബോയ് കാമരാജിനു പിന്തുണയുമായി  'സമീര്‍' എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടൻ ആനന്ദ് റോഷൻ. സിനിമയിലെത്തുന്നതിനു മുമ്പ് ഡെലിവറി ബോയ് ആയി ജോലി  ചെയ്തിട്ടുണ്ടെന്നും ആ ജോലിയുടെ ഗുണദോഷങ്ങൾ നേരിട്ട് അറിയാൻ കഴിഞ്ഞ ആളാണ് താനെന്നും ആനന്ദ് പറഞ്ഞു. കാമരാജ് നിരപരാധി ആണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വിശ്വസിക്കുന്നതെന്നും ആനന്ദ് പറയുന്നു.

 

ആനന്ദിന്റെ വാക്കുകള്‍:

 

നൽകാം ഒരു ചെറുപുഞ്ചിരിയെങ്കിലും...ഫുഡ്‌ ഡെലിവറി ആപ്പുകളിൽ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങളിൽ എത്തിക്കുന്ന ആളുകൾക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേലും ഒരു ചെറു പുഞ്ചിരി നൽകാൻ മറക്കരുതേ... അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ദേഷ്യപ്പെടാതെ അത് ചോദിച്ച് മനസിലാക്കാനുള്ള മനസ്സുകാണിച്ചാൽ വളരെ നല്ലത്... കുറച്ച് കാലം ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്നതുകൊണ്ട് ആ ജോലിയുടെ ഗുണദോഷങ്ങൾ നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

.

ബാംഗ്ലൂരിൽ നടന്ന സംഭവം എല്ലാവരും അറിഞ്ഞുകാണുമല്ലോ, ഈ വിഷയത്തിൽ വേണ്ട അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു...കാമരാജ് നിരപരാധി ആണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വിശ്വസിക്കുന്നത്.–ആനന്ദ് പറഞ്ഞു.

 

സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചതായും മൂക്കിൽ രക്തസ്രാവമുണ്ടായതായും ആരോപിച്ച് ബെംഗളൂരു യുവതി രംഗത്തെത്തിയതാണ് വിവാദങ്ങൾക്കു തുടക്കം. ഭക്ഷണം വൈകിയതിന്റെ പേരിൽ ഡെലിവറി റദ്ദാക്കിയ യുവതി, തന്നെ ചെരുപ്പു കൊണ്ടടിക്കുകയും സ്വയരക്ഷാർഥം തള്ളിമാറ്റിയപ്പോൾ മോതിരമിട്ട കൈകൊണ്ടു യുവതി സ്വയം മൂക്കിൽ ഇടിക്കുകയുമായിരുന്നു എന്നാണ് കാമരാജ് പൊലീസിനു നൽകിയ മൊഴി. അതേസമയം താൻ കസ്റ്റമർ കെയറിൽ വിളിച്ച് ഓർഡർ റദ്ദാക്കുന്നതു കണ്ടു കുപിതനായ കാമരാജ് ഇടിച്ചതായാണ് യുവതിയുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com