അതിഥി രവിയും ഉണ്ണി മുകുന്ദനും; ഹൃദയം കവർന്ന ഹ്രസ്വസിനിമ കാണാം
Mail This Article
ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് മൂവിക്ക് മികച്ച പ്രതികരണങ്ങള്‍. നാരായണി എന്ന കഥാപാത്രമായി അതിഥി രവി വേഷമിടുമ്പോള്‍ അരവിന്ദന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ശബ്ദസാന്നിധ്യത്തിൽ മാത്രമാണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. നവാഗത സംവിധായിക വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിച്ച് നിർമിച്ച ഷോര്‍ട്ട് മൂവി കോവിഡ് സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു സൗഹൃദവും, അതിനെ ചുറ്റിപ്പറ്റി പിന്നീടങ്ങോട്ട് ഏതാനും ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളുമാണ് പറയുന്നത്.
മനസില്‍ ഒരു നൊമ്പരമായി അരവിന്ദനും അവനെ പ്രണയിച്ച നാരായണിയും പ്രേക്ഷകരുടെ മനംകവരുന്നു. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ മുരളീധരന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പാട്ടും അരുണ്‍ മുരളീധരന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രമുഖരുടെ കൂടെ മുഖ്യ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ച കിരണ്‍ കിഷോറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
ജിബിന്‍ ജോയ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൗണ്ട് മിക്സിങ്-ഷിബിന്‍ സണ്ണി, ആര്‍ട്ട് ഡയറക്ടര്‍- ഭരതന്‍ ചൂരിയോടന്‍. ബിഗ് ബോസ് അടക്കമുള്ള ടെലിവിഷന്‍ പരിപാടികളില്‍ പ്രോഗ്രാം അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചയാളാണ് സംവിധായിക വര്‍ഷ വാസുദേവ്.