ADVERTISEMENT

നടി മഞ്ജു വാരിയർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറല്‍. ബ്ലാക്ക് ഷോർട്ട് സ്കർട്ടും വെള്ള ഷൂസും ഷർട്ടുമണിഞ്ഞ മഞ്ജു ചിത്രത്തിൽ ഒരു കൗമാരക്കാരിയെപ്പോലെ തോന്നുന്നു എന്നാണു ആരാധകർ പറയുന്നത്.   ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രസ്മീറ്റുമായി  ബന്ധപ്പെട്ട ചടങ്ങിൽ മഞ്ജു പങ്കെടുത്ത  ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ ചർച്ചാവിഷയമായി കഴിഞ്ഞു. 

 

ഈ പുതിയ ചിത്രം വളരെ പ്രത്യേകതയുള്ളതാണ്.  പ്രായമേറുന്തോറും ചെറുപ്പമാകുന്ന മാജിക്ക് എന്താണെന്ന ചോദ്യമാണ് ഏറെയും.  മകളോളം ചെറുപ്പമായിട്ടുണ്ട് എന്ന് കമന്റ് ചെയ്യുന്നവരും ധാരാളം. പ്രേക്ഷകർ മാത്രമല്ല സിനിമാ താരങ്ങളും നടിയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുവനടിമാർ കുറച്ച് ജാഗ്രത പാലിക്കണമെന്നായിരുന്നു സംവിധായകൻ സാജിദ് യഹിയയുടെ കമന്റ്. 

 

 ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും തളരാത നേരിടുന്ന മഞ്ജുവിന്റെ പോസിറ്റിവ് എനർജി കണ്ട് പ്രചോദിതരാകുന്ന സ്ത്രീകൾ അനവധിയാണ്.  മനസിൽ ഏൽക്കുന്ന മുറിവുകൾ ആകാം ഒരു വ്യക്തിയുടെ മാറ്റങ്ങൾക്കു കാരണം ആയേക്കാവുന്നത്, ചിലർ നിലയില്ലാ കയത്തിൽ വീണു പോകുമ്പോ ചിലർ അതിശക്തമായി തിരിച്ചു വരും ഒരു വാശിയോടെ, അതിനു തെളിവാണ് നിങ്ങൾ എന്നാണ് ഒരു ആരാധകന്റെ കമന്റ്.    എന്തൊരക്രമമാണിത്, ഇങ്ങനെ സൗന്ദര്യം ദിവസവും കൂടാമോ, കുശുമ്പുണ്ടെങ്കിലും പറയാതിരിക്കാനാവില്ല 

എന്ന കമന്റുമായി കുശുമ്പത്തികളും രംഗത്തുണ്ട്.  എന്തുതന്നെയായാലും ഇലക്ഷൻ ചൂടിനിടയിലും മഞ്ജുവിന്റെ പുതിയ ചിത്രം തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com