ADVERTISEMENT

കോവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെര്‍മിയ. കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായതെന്നും ഇപ്പോള്‍ ഹോം ക്വാറന്റീനില്‍ ആണെന്നും താരം അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ കലുഷിതമായിരിക്കുകയാണ്, എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആന്‍ഡ്രിയ കുറിപ്പില്‍ പറയുന്നു

 

‘കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി. ഇപ്പോഴും ക്വാറന്റീനിലാണ്, സുഖം പ്രാപിച്ചു വരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുത്തു, നമ്മുടെ രാജ്യം ഇത്രയും മോശമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.”

 

‘എല്ലായ്‌പ്പോഴും എന്നപോലെ, എന്ത് പറയണമെന്ന് അറിയാത്തതിനാല്‍, ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് പാടുന്നു, എല്ലാം പറയുന്ന പ്രത്യാശ.’–ആൻഡ്രിയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com