‘എന്റെ സൂപ്പർസ്റ്റാർ’; വാണിക്കൊപ്പം വർക്കൗട്ടുമായി ബാബുരാജ്
Mail This Article
വില്ലനെ പ്രണയിച്ച് വിവാഹം ചെയ്ത നായിക, വാണി വിശ്വനാഥും ബാബുരാജും ഒരുമിച്ചതോടെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മിൽ വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണിത്. ‘എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ’, എന്നാണ് വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ല വാണി. മക്കളായ ആര്‍ദ്രയുടെയും ആർച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലായിരിക്കും കൂടുതൽ സമയവും. സോഷ്യൽ മീഡിയയിലും അത്ര താരം സജീവമല്ല. അതിനാൽ തന്നെ താരദമ്പതികളുടെ ഒന്നിച്ചുള്ള പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
നിമിഷനേരം കൊണ്ടാണ് വാണിയുടേയും ബാബുരാജിന്റേയും ചിത്രം വൈറലായി മാറിയത്. ‘ആക്‌ഷന്‍ ക്വീന്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രി’യെന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ഈ കമന്റിന് ലൈക്കുമായി ബാബുരാജും എത്തി.
1998 ലാണ് വാണിയും ബാബുരാജും പരിചയപ്പെടുന്നത്. നാലു വര്‍ഷത്തിനുശേഷം ഇവർ വിവാഹിതരായി. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുന്നു. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ.