ADVERTISEMENT

നൊമ്പരങ്ങളുടെ ലോകത്തു നിന്നാണ് ശരണ്യ യാത്രയായതെന്ന് നടൻ കിഷോർ സത്യ. ശരണ്യയുമൊത്തുള്ള അഭിനയനിമിഷങ്ങളുടെ ഓർമകളും താരം പങ്കുവച്ചു. ഈ  കാലമത്രയും ശരണ്യയുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നുവെന്നും കിഷോർ പറയുന്നു.

 

കിഷോർ സത്യയുടെ വാക്കുകൾ:

 

വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി വന്ന "മന്ത്രകോടി" ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ  എന്ന നടിയുടെ  വളർച്ച  തുടങ്ങിയത്. പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയാറായില്ല.

 

രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടന ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ.ബി. ഗണേഷ് കുമാറും സഹപ്രവർത്തകരും  ശരണ്യയ്ക്ക്  കൂട്ടായി നിന്നു. എന്നാൽ ഈ  കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നു. സീമ, ശരണ്യയ്ക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....!

 

സീമയോടൊപ്പം ദൈവം  ചേർത്തുവച്ച പേരായിരുന്നോ ശരണ്യ.....സീമയുടെ കൂടെ ശരണ്യയ്ക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർഥമായും....അസുഖത്തെ  തോൽപിച്ച  ഇടവേളകളിൽ  വീണ്ടും അവൾ  ക്യാമറയ്ക്കു മുൻപിൽ എത്തി.

 

പത്തു വർഷങ്ങൾക്കു  ശേഷം "കറുത്ത  മുത്തിൽ" എന്നോടൊപ്പം അവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച  റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ  വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല....എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com