മറുപടി പറയാനുള്ള മാനസികാവസ്ഥയിലല്ല അമ്മ: വിഡിയോയുമായി സീമ ജി. നായരുടെ മകൻ
Mail This Article
ശരണ്യയുടെ വേദന തന്റേതു കൂടിയാക്കിയ സീമ ജി. നായരാണ് അവളുടെ വേർപാടിൽ തളർന്നുപോയത്. ഒരമ്മയെ പോലെ സാന്ത്വനമേകി കൂടെ നിന്ന സീമ ജി. നായര്‍ക്ക് അപ്രതീക്ഷിതമായ ശരണ്യയുടെ വിടവാങ്ങൽ താങ്ങാവുന്നതിലും അപ്പുറമാണ്. അമ്മ മാനസികമായി തളർന്ന അവസ്ഥയിലാണെന്ന് നടിയുടെ മകൻ ആരോമൽ പറയുന്നു. സീമ ജി. നായരുടെ യുട്യൂബ് ചാനലിലൂടെയാണ് മകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വേദന പങ്കിട്ട് നിരവധി പേര്‍ വിളിക്കുന്നുണ്ട്. പക്ഷേ അതിനൊന്നും മറുപടി പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല അമ്മ. ഒരു സന്ദേശങ്ങള്‍ക്കും മറുപടി കൊടുക്കാനുള്ള മാനസികാവസ്ഥയിലല്ല അമ്മ. ഞാൻ ഇപ്പോൾ കൊച്ചിയിലാണ്, അമ്മ തിരുവനന്തപുരത്തും. അമ്മയ്ക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഞാൻ ലൈവിൽ വന്നത്.’–ആരോമൽ പറഞ്ഞു.
ശരണ്യയെ മകളെ പോലെ സ്‌നേഹിച്ച സീമയ്ക്ക് ഈ വേദന താങ്ങാന്‍ കരുത്തുണ്ടാകട്ടേയെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.