ADVERTISEMENT

ശരണ്യയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും അമ്മ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് നടി സീമ ജി. നായരുടെ മകന്‍. സീമയുടെ സ്‌നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആരോമല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഭക്ഷണം കഴിക്കാതെ കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്ന് അമ്മയെന്നും ആരോമല്‍ പറയുന്നു.

 

‘അമ്മ ഇപ്പോഴും സാധാരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. മരണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അറിയാന്‍ കഴിഞ്ഞത്.’

 

‘നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളര്‍ന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാല്‍ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് പേടിയാകുന്നു.’–ആരോമൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com