ADVERTISEMENT

നടൻ ബാലയുടെ വിവാഹവാർത്തയിൽ സ്ഥിരീകരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ശ്രീശാന്തിനെ കുടുംബസമേതം കാണാം. ഈ വിഡിയോയിലെ ശ്രീശാന്തിന്റെ വാക്കുകളാണ് വിവാഹവാർത്തയ്ക്ക് ആധാരം. ‘മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്നിക്കുമൊപ്പം.’–ശ്രീശാന്ത് വിഡിയോയിൽ പറയുന്നു.

 

ബാലയുടെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ‌യാണ് വിഡിയോയിൽ കാണാനാകുന്നത്. എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഇതിനു മുമ്പും എലിസബത്തിനൊപ്പമുള്ള ചിത്രങ്ങൾ ബാല പങ്കുവച്ചിരുന്നു.

 

ശ്രീശാന്തിന്റെ ഈ സ്ഥിരീകരണത്തോടെ ബാല വിവാഹിതനായി എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ബാലയുടെ ഈ പുതിയ വിഡിയോയ്ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

 

തന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്നും സെപ്റ്റംബർ അഞ്ചിന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ബാല അറിയിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com