ADVERTISEMENT

നടൻ ശ്രീജിത്ത് രവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. താടി വച്ച ഗെറ്റപ്പിൽ സ്റ്റൈലിഷ് ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. സിനിമകളിൽ ക്ലീൻ ഷേവിലും മീശയുള്ള ഗെറ്റപ്പിലും മാത്രം കണ്ടിരുന്ന താരത്തിന്റെ ഈ വേറിട്ട ലുക്ക് ആരാധകർക്കും കൗതുകമായി.

 

ലോക്ഡൗൺ സമയത്തിരുന്നപ്പോഴാണ് താടി നീട്ടാൻ തീരുമാനിച്ചതെന്ന് ശ്രീജിത്ത് പറയുന്നു. ലുക്ക് കണ്ടപ്പോൾ സുഹൃത്തുക്കളാണ് ഫോട്ടോഷൂട്ട് ചെയ്താൽ നന്നാകും എന്ന് ശ്രീജിത്തിനോട് പറയുന്നത്. സുദീപ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

 

ലോക്ഡൗണിനിടെ ശ്രീജിത്തും കുടുംബവും ഒരുക്കിയ ഹ്രസ്വചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ശ്രീജിത്തിന്റെ ഭാര്യ സജിത, മക്കളായ ഋജ്‌രശ്വ, ഋതുൺജയ് എന്നിവരായിരുന്നു പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com