രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ണമ്മയും അയ്യപ്പൻ നായരും കണ്ടുമുട്ടി
Mail This Article
രണ്ടു വർഷങ്ങൾക്ക് ശേഷം അയ്യപ്പൻ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടി. ബിജു മേനോനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഗൗരി നന്ദ ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ സിനിമയിൽ പൊലീസുകാരൻ അയ്യപ്പൻ നായരുടെ വേഷം ബിജു മേനോനും ഭാര്യ കണ്ണമ്മയുടെ വേഷം ചെയ്തത് ഗൗരി നന്ദയുമായിരുന്നു.
2010-ൽ കന്യാകുമാരി എക്സ്‌പ്രസ് എന്ന സിനിമയിൽ നായികയായിട്ടാണ് ഗൗരിയുടെ അരങ്ങേറ്റം. അതിനുശേഷം ജയം രവിക്കൊപ്പം നിമിർദു നിൽ എന്ന തമിഴ് സിനിമ ചെയ്തു. ലോഹം, കനൽ എന്നീ സിനിമകളിലും ഗൗരിയുടേത് ശ്രദ്ധേയ വേഷങ്ങളായിരുന്നു. കണ്ണമ്മയായി എത്തിയ ഗൗരിയുടെ പ്രകടനവും ഏറെ പ്രശംസപിടിച്ചുപറ്റി.
അതേസമയം ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് റിലീസിനൊരുങ്ങുകയാണ്. പവൻ കല്യാൺ ആണ് അയ്യപ്പൻ നായരായി എത്തുന്നത്. ഗൗരി അവതരിപ്പിച്ച കണ്ണമ്മയെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നിത്യ മേനോൻ ആണ്.