ADVERTISEMENT

ഒരു രാജ്യത്തിനെതിരായ അമ്മയുടെ പോരാട്ടം അഭ്രപാളിയിലേക്ക്.  റാണി മുഖർജിയുടെ മിസിസ് ചാറ്റർജിയും നോർവേയും പിന്നിൽ. നോർവീജിയൻ അധികാരികൾക്കെതിരെ സാ​ഗരിക ഭട്ടാചാര്യയുടെ  രണ്ടു വർഷം നീണ്ട പോരാട്ടം ബി​ഗ് സ്ക്രീനിലേക്ക്. റാണി മുഖർജി  മിസിസ് ചാറ്റർജി  V/S നോർവേയാവുന്നു.   വെള്ളിത്തിരയിൽ എത്തിയതിന്റെ  സിൽവർ ജൂബിലി വർഷത്തിൽ ശക്തമായ സ്ത്രീ കഥാപാത്രവുമായി  റാണി മുഖർജി വീണ്ടും  ആരാധകരെ ത്രസിപ്പിക്കാനെത്തുന്നു. 2011ൽ നോർവേയിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികളായ അനുരൂപും സാ​ഗരിക ഭട്ടാചാര്യയും തങ്ങളുടെ കുട്ടികളെ നാട്ടിലേക്ക്  കൊണ്ടുവരാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അധികൃരോട് അഭ്യർഥിച്ചു. 

 

ആ വർഷം മേയിൽ നോർവീജിയൻ ചൈൽഡ് വെൽഫെയർ സർവീസ്(സിഡബ്യു എസ്) ദമ്പതികളുടെ മക്കളായ അഭി​ഗ്യനെയും െഎശ്വര്യയെയും  മാതാപിതാക്കൾ അവ​ഗണിക്കുന്നുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തതോടെയാണ് സഭവങ്ങൾക്ക് തുടക്കം. സിഡബ്യുഎസ് കുട്ടികളെ ഫോസ്റ്റർ കെയറിലാക്കി അവിടെ അവർ 18 വയസ്സ് തികയുന്നതുവരെ തുടരുമെന്നും വിധിച്ചു അനുരൂപിനെയും സാ​ഗരികയെയും കാണാൻ പോലും അനുവദിക്കാതെയാണ് കുട്ടികളെ ഫോസ്റ്റർ കെയറിലാക്കിയത്.

 

rani-shoot
ചിത്രീകരണത്തിനിടെ

വേദനാജനകമായ പോരാട്ടം

 

രണ്ടുവർഷത്തെ അരാജകത്വവും മാനസിക സംഘർഷങ്ങളും കഠിനമായ കസ്റ്റഡി പോരാട്ടങ്ങളുമാണ് ബോളിവുഡിൽ സിനിമയാവുന്നത്. ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ  പ്രതിഷേധങ്ങൾ, സാസ്ക്കാരിക വ്യത്യാസങ്ങൾ, വംശീയത, മാനസ്സിക പിരിമുറുക്കങ്ങൾ,  വർഷങ്ങൾക്ക് ശേഷം മക്കളെ തന്നിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാ​ഗരികയുടെ വേദനാജനകമായ പോരാട്ടം റാണി മുഖർജി ഏറ്റെടുക്കുകയാണ്. സാ​ഗരികയുടെ പരീക്ഷണം ആരംഭിച്ച് 11 വർഷത്തിന് ശേഷം അടുത്ത് മേയിൽ മിസിസ് ചാറ്റർജി വേഴ്സസ് നോർവേ റീലീസ് ചെയ്യും.

 

rani-3

2007ൽ  ജിയോഫിസ്റ്റായ അനുരൂപ് ഭട്ടാചാര്യ സാ​ഗരികയെ വിവാഹം കഴിച്ചു വിവാഹം കഴിഞ്ഞയുടൻ ഇരുവരും പുതിയ ജീവിത തേടി നോർവേയ്ക്ക് ചേക്കേറി. 2008ൽ  ​ഗർഭിണിയായപ്പോൾ സാ​ഗരിക കൊൽക്കത്തയിലേക്ക് മടങ്ങിയ അഭി​ഗ്യാനുവെന്ന ആൺകുട്ടി ജനിച്ചെങ്കിലും ഓട്ടിസത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു. 2009ൽ അനുരൂപനൊപ്പം താമസിക്കാൻ ഇരുവരും നോർവേയ്ക്ക് മടങ്ങി. തൊട്ടടുത്ത വർഷം ദമ്പതികൾ അഭി​ഗ്യാനെ കിന്റർ ​ഗാർട്ടനിൽ ആക്കി, അനുരൂപ് ജോലിക്കാര്യത്തിനായി കുടുതൽ സമയം പുറത്തായിരുന്നു. ഇൗ സമയത്ത് കുട്ടി ചെറിയ സ്വഭാവ വൈകല്യങ്ങൾ കാണിച്ചു. ഇതിനിടെ സാ​ഗരിക വീണ്ടും ​ഗർഭിണിയായതോടെ അഭി​ഗ്യാന്റെ മേലുള്ള  ശ്രദ്ധ കുറഞ്ഞു. വളരെ കർശനമായ ശിശു സംരക്ഷണ സംവിധാനമുള്ള നോർവേയിലെ ശിശു സംരക്ഷണ വിഭാ​ഗം വിവരം  അറിഞ്ഞ്  വീട്ടിലെത്തി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. 

 

കുട്ടികളെ നോക്കാൻ പര്യാപ്തമല്ലെന്ന് പറഞ്ഞ്  കസ്റ്റഡിയിലാക്കി

 

 സാ​ഗരിക ​ഗർഭിണിയാണെന്നറിഞ്ഞ് കൂടുതൽ നടപടിയെടുക്കാതെ മടങ്ങിയ സംഘം രണ്ടാം കുട്ടി െഎശ്വര്യ ജനിച്ചതോടെ വീണ്ടും   നീരീക്ഷണം ശക്തമാക്കി. ഇളയ കുട്ടിയെ മുലയൂട്ടുന്നതു കണ്ട് അഭി​ഗ്യൻ കൂടുതൽ അസ്വസ്ഥനാവുകയും സ്വഭാവ വൈകല്യങ്ങൾ കൂടുതലായി, ഏജൻസിയുടെ വനിതാ ഓഫിസർമാർ ഇവരെ നിരന്തരം നീരീക്ഷണത്തിലാക്കുകയും കിന്റർ ​ഗാർഡനുകളിലും മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2011ൽ മാതാപിതാക്കൾ മക്കളെ നോക്കാൻ പര്യാപ്തരല്ലെന്ന് പറഞ്ഞ് ശിശുസംരക്ഷണ സമിതി രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തു. 

 

ദിവസങ്ങളോളം മാതാപിതാക്കളെ കുട്ടികളെ കാണാൻ പോലും അനുവദിച്ചില്ല.  ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയെങ്കിലും നോർവേയിലെ നിയയമ വ്യസ്ഥകൾ കടുകട്ടിയായിരുന്നതിനാൽ നീതി ലഭിച്ചില്ല. ശിശുസംരക്ഷണ സമിതി കുട്ടികളുടെ പരിപാലനം പൂർണമായും ഏറ്റെടുത്തു. നവംബറിൽ സാ​ഗരികയ്ക്ക് മക്കളുടെ സംരക്ഷണം നൽകേണ്ടെന്ന്  സോഷ്യൽ ഫയേള്സ് കമ്മിറ്റി വിധിച്ചു. വർഷത്തിൽ ഒരു മണിക്കൂർ വീതം മൂന്നു തവണ അനുരൂപിനും സാ​ഗരികയ്ക്കും മക്കളെ കാണാൻ അനുവാദം നൽകി

 

വർഷങ്ങൾ നീണ്ട നിയമയുദ്ധം

 

ഇതിനിടെ ഇരുവരും തമ്മിലുള്ള ദാമ്പത്തിക ബന്ധവും തകർന്നു,  കുട്ടികളെ അമ്മാവനാവനായ  അരുണദാസ് ഭട്ടാചാര്യയ്ക്ക് കൈമാറാമെന്ന് സിഡബ്യുഎസ് വ്യക്തമാക്കി.  സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ കേന്ദ്ര ​സർക്കാർ ഇടപെട്ടു അമ്മാവനൊപ്പം താമസിപ്പിക്കമെന്ന് വ്യവസ്ഥയിൽ കുട്ടികളെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്നു അറിയിച്ചു . ഇതിനെതിരെ സാ​ഗരിക  ബം​ഗാൾ ചൈൽഡ് വെൽഫെയർ സമിതിയെ സമീപിച്ചു .കുട്ടികളെ ഭർത്താവിന്റെ ബന്ധുക്കൾക്ക് കൈമാറരുതെന്നു ആവശ്യപ്പെട്ടു. കുട്ടികളെ കാണാൻ ഭർത്താവിന്റെ മാതാപിതാക്കൾ അനുവദിക്കില്ലെന്നും കുട്ടികളെ ശരിയായി നോക്കുന്നില്ലെന്നും സാ​ഗരികയുടെ ആരോപണം ശരിയാണെന്നു കണ്ടെത്തിയ കമ്മിറ്റി കുട്ടികളെ അമ്മയ്ക്ക് കൈമാറാൻ വിധിച്ചെങ്കിലും പൊലീസ് നിംസ്സ​ഗത പാലിച്ചതോടെ  കുഞ്ഞുങ്ങൾ അമ്മയ്ക്കൊപ്പം എത്തിയില്ല. പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കൊൽക്കത്ത ഹൈക്കോടതിയും തമ്മിലുള്ള നിയമ പോരാട്ടത്തിന് ഒടുവിൽ സാ​ഗരിക മക്കളുമായി ഒന്നിച്ചു. 

 

പോരാട്ട മനസ്സുമായി

 

ഒരു രാജ്യത്തിനെതിരായ അമ്മയുടെ പോരാട്ടം ആഷിമ ചിബ്ബറാണ് സംവിധാനം ചെയ്യുന്നത്. റാണിയുടെ കരിയറിലെ ഏറ്റവും മികച്ച  ചിത്രങ്ങളിലൊന്നാവും മിസിസ് ചാറ്റർജിയെന്നാണ് വിലയിരുത്തൽ. രാജാകി ആയേ​ഗി ബരാത് (1997) എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലൂടെയായിരുന്നു റാണമുഖർജിയുടെ ബോളിവുഡ് അരങ്ങേറ്റം . 25ാം വർഷത്തിൽ എല്ലാ പ്രതിബന്ധങ്ങൾക്കെതിരെയും പോരാടാനുള്ള ഒരു സ്ത്രീയുടെ ദൃഢ നിശ്ചയത്തെ കേന്ദ്രീകരിച്ചുള്ള സിനിമ  ചെയ്യുന്നത് വൻ ഭാ​ഗ്യമാണെന്നു സിനിമ വിവരങ്ങൾ പുറത്തുവിട്ട്  റാണി മുഖർജി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com