ADVERTISEMENT

അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 

 

നടൻ ആകുന്നതിനു മുൻപ് നാവിക സേനാ ഉദ്യോഗസ്ഥനായിരുന്നു ജി.കെ.പിള്ള. ആ സമയത്തും നാടകപ്രവർത്തകനെന്ന നിലയിൽ നിറസാന്നിധ്യമായി. അഭിനയത്തോടുള്ള അഭിനിവേശം പിന്നീട് അദ്ദേഹത്തെ സിനിമയിലെത്തിക്കുകയായിരുന്നു. 1954ൽ ‘സ്നേഹസീമ’യിലൂടെ അരങ്ങേറ്റം. തുമ്പോലാർച്ച, പടയോട്ടം, നായരുപിടിച്ച പുലിവാൽ, ലൈറ്റ് ഹൗസ്, ജ്ഞാനസുന്ദരി, സ്ഥാനാർഥി സാറാമ്മ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

 

തൊണ്ണൂറുകളിൽ പക്ഷേ ജി.കെ.പിള്ള സിനിമാ രംഗത്തു നിന്നും വിട്ടു നിന്നു. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു. 325ലധികം ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള, വില്ലൻ വേഷങ്ങളിലൂടെയാണു പ്രശസ്തിയിലേയ്ക്ക് എത്തിയത്. പൊലീസ് വേഷങ്ങളിലും അദ്ദേഹം തിളങ്ങി. അപ്പോഴും പക്ഷേ മികച്ച സ്വഭാവഗുണങ്ങളുള്ള കഥാപാത്രങ്ങൾ ലഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ദീർഘ കാലത്തെ അഭിനയജീവിതത്തിനൊടുവിൽ നിരവധി മികച്ച വേഷങ്ങൾ പൂര്‍ത്തിയാക്കിയാണ് 97ാം വയസ്സിൽ ജി.കെ.പിള്ള വിടവാങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com