ADVERTISEMENT

‘മണിയൻപിള്ള രാജുവിന്റെ മകൻ’ പൊലീസ് കസ്റ്റഡയിൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയില്‍ വിശദീകരണവുമായി നിരഞ്ജ് മണിയൻപിള്ള രാജു. 2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് താൻ അറസ്റ്റിലായെന്ന തരത്തിൽ ചിലർ വളച്ചൊടിച്ചതെന്ന് നിരഞ്ജ് പറയുന്നു.

 

‘ഞാൻ പൊലീസ് കസ്റ്റഡയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018ൽ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?’–നിരഞ്ജ് സമൂഹമാധ്യമത്തിൽ കുറിച്ചു.

niranj-post

 

‘മണിയൻപിള്ള രാജുവിന്റെ മകൻ പൊലീസ് പിടിയിൽ; ഞെട്ടലോടെ താര ലോകം’ എന്ന തലക്കെട്ടോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. പണ്ട് ഓവർസ്പീഡിൽ യാത്ര ചെയ്തതിന് പൊലീസ് പെറ്റിയടിച്ചിട്ടുണ്ടെന്ന നിരഞ്ജിന്റെ വെളിപ്പെടുത്തലാണ് തെറ്റായ രീതിയില്‍ ചിലർ വളച്ചൊടിച്ചത്.

 

2013 ൽ ‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ആറോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ‘ഒരു താത്വിക അവലോകനമാണ്’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com