തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, മുന്നണികളെല്ലാം അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. ഡിഎംകെ ഇത്തവണയും വിജയക്കൊടി പാറിക്കുമോ? കൈവിട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസിനാകുമോ? രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ് സൂപ്പർ സ്റ്റാറിന് ‘ഫസ്റ്റ് ഷോ’ വിജയമാക്കാൻ പറ്റുമോ? അണ്ണാഡിഎംകെയും ‘വലിയ ദുരന്ത’ത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്.
മുന്നണികളിലെ ഞാണിന്മേൽ കളിയായിരിക്കും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുകയെന്നതു വ്യക്തം. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മുന്നണി മാറ്റങ്ങൾ ബിജെപിക്കാണോ സഹായകമാകുക?
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സ്റ്റാലിന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായെത്തിയ ഡിഎംകെ അനുകൂലികള് (Photo by ARUN SANKAR / AFP)
Mail This Article
×
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വർഷം മാത്രം ശേഷിക്കെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ നടക്കുന്നത്. 5 മുന്നണികളായി തിരിഞ്ഞ സംസ്ഥാനത്തെ പാർട്ടികളിൽ എപ്പോൾ വേണമെങ്കിലും ‘കൂടു വിട്ട് കൂടു മാറ്റം’ പ്രതീക്ഷിക്കാം. പ്രബല ക്ഷിയായ ഡിഎംകെയുടെ കീഴിലാണ് കൂടുതൽ പാർട്ടികളെങ്കിലും മുന്നണിയിൽ പലരും അസ്വസ്ഥരാണെന്നാണ് വിവരം. എൻഡിഎയുടെ കൂട്ട് പിരിഞ്ഞു പുറത്തുവന്ന അണ്ണാഡിഎംകെ ചത്ത കുതിരയായി മാറിക്കൊണ്ടിരിക്കുന്നു. പഴയ പോരാട്ടവീര്യം പാർട്ടിക്കു കൈമോശം വന്ന അവസ്ഥയാണ്. ബിജെപിയാകട്ടെ മികച്ച ഒരു സഖ്യ കക്ഷിക്കു വേണ്ടി വല വിരിച്ച് കാത്തിരിപ്പ് തുടങ്ങി ഒരു വർഷത്തോളമായി. വിജയുടെ തമിഴക വെട്രി കഴകമാകട്ടെ (ടിവികെ) ചെറു പാർട്ടികൾക്കായി വാതിൽ തുറന്നു വച്ചിരിക്കുന്നു. മുന്നണികളിലെ ഈ ഞാണിന്മേൽ കളിയായിരിക്കും അടുത്ത ഒരു വർഷം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുക.
തമിഴ്നാട്ടിൽ അധികാരത്തിൽ ഇരിക്കുന്നത് ഇന്ത്യാ മുന്നണിയാണോ? പുറത്തു നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നുമെങ്കിലും ഉത്തരം അല്ലെന്നാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പോലെ മുന്നണി സംവിധാനത്തിന് നിലവിൽ തമിഴ്നാട്ടിൽ വലിയ പ്രാധാന്യമില്ല. മുന്നണിയിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമെന്നതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ തമിഴ്നാട്ടിൽ സ്ഥിതി മറിച്ചാണ്.
നിലവിൽ ഡിഎംകെ നയിക്കുന്ന
English Summary:
Tamil Nadu Elections 2026: DMK's Grip Tightens Amidst Shifting Alliances
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.