നേതാക്കളുടെ പേര് പുറത്തായതെങ്ങനെ? ഇടപെട്ടത് എൽഡിഎഫ് ഉന്നതൻ; ആ വനിത രാജ്യം വിട്ടു; ‘ചൂടായ’ പൊലീസുകാരനോടും പറയാനുണ്ട് ചിലത്...

Mail This Article
പതിറ്റാണ്ടുകളുടെ സൽപേരുള്ള ചെറുസന്നദ്ധസംഘടനകളെ ഒന്നാകെ പ്രതിസന്ധിയിലാക്കിയായിരുന്നു അനന്തു കൃഷ്ണന്റെ പാതിവിലത്തട്ടിപ്പ്. മതസംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വനിതാ കൂട്ടായ്മകളുമൊക്കെ നടത്തിയിരുന്ന സന്നദ്ധസംഘടനകൾ ചതിക്കപ്പെട്ടു. ഇത്തരം 175ൽ ഏറെ സംഘടനകളിൽനിന്ന് 1700ൽ ഏറെ സന്നദ്ധപ്രവർത്തകരെ കൂട്ടിച്ചേർത്താണ് എൻജിഒ കോൺഫെഡറേഷൻ രൂപീകരിച്ചത്. അന്ന് സ്കൂട്ടർ വിതരണമൊന്നും അജൻഡയിലുണ്ടായിരുന്നില്ല. ഒരുവർഷം പിന്നിട്ടപ്പോൾ, കോൺഫെഡറേഷന്റെ ചെയർമാനും സായിഗ്രാമം സാരഥിയുമായ കെ.എൻ.ആനന്ദകുമാറാണ് അനന്തു കൃഷ്ണനെ തങ്ങൾക്കു പരിചയപ്പെടുത്തിയതെന്ന് എൻജിഒകളുടെ ഭാരവാഹികൾ പറയുന്നു. ഇന്ത്യയിലെമ്പാടുമുള്ള കമ്പനികളിൽനിന്നു സിഎസ്ആർ ഫണ്ട് ലഭിക്കാൻ എൻജിഒ കോൺഫെഡറേഷൻവഴി സാധിക്കും, ഒറ്റയ്ക്കു ശ്രമിച്ചാൽ കിട്ടാത്ത ഫണ്ട് ഒരുമിച്ചുനിന്നാൽ കിട്ടും എന്നീ വാഗ്ദാനങ്ങൾ നൽകി. ഇടപാടിന്റെ 4% കമ്മിഷനും വാഗ്ദാനം ചെയ്തു. ഒരു രൂപ പോലും ലഭിച്ചില്ല. ഗുണഭോക്താക്കൾക്കു പണം എങ്ങനെ തിരിച്ചുകൊടുക്കുമെന്ന ആശങ്കയിലാണ് സംഘടനകൾ. മലപ്പുറം നിലമ്പൂർ ആസ്ഥാനമായ സന്നദ്ധസംഘടനയ്ക്കു