‘അണ്ണനൊരു പൊലീസ് വേഷം’; സ്വയം ട്രോളി ആന്റണി പെരുമ്പാവൂർ; വിഡിയോ
Mail This Article
മോഹൻലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം ബ്രോ ഡാഡിക്കായി ആരാധകർ കാത്തിരിപ്പിലാണ്. ജനുവരി 26–ന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ പ്രദർശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രമൊ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് കൂടായിയ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് വിഡിയോ.
‘ബ്രോ ഡാഡി’ എന്ന സിനിമയുമായി ആന്റണിയെ പൃഥ്വിരാജ് സമീപിക്കുന്നു. രണ്ട് പടം കഴിഞ്ഞ് ചെയ്യാമെന്ന് ആന്റണി പറയുന്നു. സിനിമയിൽ അണ്ണനെ വച്ചൊരു പൊലീസ് വേഷം ചെയ്യിച്ചാലോ എന്ന് ഉണ്ടായിരുന്നു എന്ന് പൃഥ്വി . മറ്റ് പടങ്ങൾ മാറ്റി വെച്ച് ഈ പടം ഉടൻ തുടങ്ങാമെന്ന് ആന്റണി.
സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകളെ ആസ്പദമാക്കിയാണ് രസകരമായ ഈ പ്രമൊ വിഡിയോ ഇവർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ആന്റണി ജോസഫ് എന്ന എസ് ഐയുടെ വേഷത്തിലാണ് ആന്റണി പെരുമ്പാവൂരെത്തുക.
മോഹൻലാലും പൃഥ്വിരാജും ചിത്രത്തിൽ അച്ഛൻ മകൻ വേഷമാണ് ചെയ്യുന്നത്. മീന, ലാലു അലക്സ്, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.