ആവണിക്കൊപ്പം മഞ്ജു വാരിയർ; നിറചിരിയോടെ നാത്തൂനും അമ്മയും
Mail This Article
×
നടി മഞ്ജു വാരിയർ പങ്കുവച്ച കുടുംബചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. അമ്മയെക്കൂടാതെ മഞ്ജുവിനൊപ്പം സഹോദരന്‍ മധു വാരിയരുടെ ഭാര്യയും മകൾ ആവണിയുമുണ്ട്. എന്തോ വലിയ തമാശകേട്ട് പൊട്ടിച്ചിരിക്കുകയാണ് നാത്തൂനും മഞ്ജുവും. മധുവാണ് ചിത്രം പകർത്തിയതെന്നും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.
പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു ചിത്രത്തിനു താഴെ ആദ്യം കമന്റുമായെത്തിയത്. ആവണിയെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. ജീവിതത്തിലെന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്ന് ആരാധകരും പറയുന്നു.
ചേട്ടന്റെ മകൾ ആവണിക്കൊപ്പമുള്ള ചിത്രങ്ങൾ ഇതിനു മുമ്പും മഞ്ജു പങ്കുവച്ചിട്ടുണ്ട്. ഒന്നിച്ച് സൈക്കിള്‍ സവാരി നടത്തുന്നതിന്റെ വിഡിയോയും വൈറലായിരുന്നു. മഞ്ജുവിനെപ്പോലെയാണ് ആവണിയെന്നും ചില ആരാധർ കമന്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.