മകൾ അനൗഷ്കയ്ക്കൊപ്പം വിക്രം കണ്ട് ശാലിനി; വിഡിയോ
Mail This Article
×
കമല്‍ഹാസൻ ചിത്രം വിക്രം കാണാൻ ശാലിനി എത്തിയത് മകൾ അനൗഷ്കയ്ക്കൊപ്പം. സിനിമയിലെ സഹപ്രവർത്തകര്‍ക്കു വേണ്ടി സത്യം തിയറ്ററിൽ വിക്രം ടീം ഒരുക്കിയ സ്പെഷൽ ഷോയിൽ എത്തിയതായിരുന്നു ശാലിനി. കമൽഹാസന്റെ വലിയ ആരാധിക കൂടിയായ ശാലിനിക്ക് ചിത്രം ആദ്യദിവസം തന്നെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
നരേൻ, കമൽഹാസൻ, അക്ഷര ഹാസൻ, അനിരുദ്ധ് തുടങ്ങിയവരും സത്യം സിനിമയിൽ എത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടുനിന്നും ലഭിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സൂര്യ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.